ആലുവയിൽ അജ്ഞാതരായ രണ്ട്​ സ്ത്രീകൾ ട്രെയിൻ തട്ടി മരിച്ചു

ആലുവ: അജ്ഞാതരായ രണ്ട്  സ്ത്രീകൾ ട്രെയിൻ തട്ടി മരിച്ചു. ആലുവ പുളിഞ്ചോട് ഭാഗത്ത് ചൊവ്വാഴ്ച്ച ഉച്ചക്ക് 12 മണിക്ക് ശേഷമാണ് അപകടം.

എറണാകുളം ഭാഗത്തുനിന്ന് ആലുവ ഭാഗത്തേക്ക് വന്ന ട്രെയിനാണ് ഇടിച്ചത്. ദീർഘമായി ഹോൺ മുഴക്കുകയും ട്രെയിൻ നിർത്താൻ ശ്രമിക്കുകയും ചെയ്‌തെങ്കിലും ഇരുവരെയും തട്ടിയ ശേഷമാണ് ട്രെയിൻ നിന്നത്.

മൃതദേഹങ്ങളും വസ്ത്രങ്ങളും തിരിച്ചറിയാൻ കഴിയാത്ത വിധം ഛിന്നഭിന്നമായി. വിവരമറിഞ്ഞെത്തിയ ആലുവ പൊലീസ് മൃതദേഹങ്ങൾ ആലുവ ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സമീപത്തെ സി.സി.ടി.വി ക്യാമറകളടക്കം പരിശോധിച്ച് മരിച്ചവരെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പൊലീസ്. 

Tags:    
News Summary - Unidentified women hit train and died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.