തിരുവനന്തപുരം: സംസ്ഥാന സർക്കാറിെൻറ ഏകീകൃത ഭൂമി കൈമാറൽ നയം (ലാൻഡ് അലോട്ട്മെന്റ് പോളിസി) രൂപവത്കരിക്കുന്നതിെൻറ അവസാന ഘട്ടത്തിലാണെന്ന് മന്ത്രി പി. രാജീവ് വാർത്തസമ്മേളനത്തിൽ അറിയിച്ചു. വ്യവസായ എസ്റ്റേറ്റുകളിലെയും പാർക്കുകളിലെയും ഭൂമിയുടെ നിജസ്ഥിതി റിപ്പോർട്ട് തയാറാക്കി. ഇത് ഡിജിറ്റലാക്കുന്ന നടപടികളും ആരംഭിച്ചു.പ്ലാന്റേഷൻ ഡയറക്ടറേറ്റ് രൂപവത്കരണം പുരോഗമിക്കുന്നു.
കോട്ടയം, കോഴിക്കോട് കേന്ദ്രങ്ങളാക്കി രണ്ട് മേഖലകൾ ഡയറക്ടറേറ്റിന് കീഴിലുണ്ടാവും. തോട്ടങ്ങളുടെ മാപ്പിങ് ഉടൻ നടപ്പാക്കും. അഞ്ച് കേന്ദ്രങ്ങളിൽ ബാംബൂ ബസാർ നിർമിക്കും. ഖനനവുമായി ബന്ധപ്പെട്ട മുഴുവൻ കാര്യവും പൂർണമായി ഇ-ഓഫിസിലേക്ക് മാറ്റാൻ നടപടി തുടങ്ങി. നിയമ വകുപ്പിലും ഇ-ഓഫിസ് സംവിധാനം നടപ്പാക്കും. രണ്ടാം പിണറായി സർക്കാർ സംരംഭക വർഷം പദ്ധതിയിലൂടെ ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ ആരംഭിക്കാനും നാല് ലക്ഷം തൊഴിലവസരം സൃഷ്ടിക്കാനും ലക്ഷ്യമിടുന്നു.
നിക്ഷേപകരുടെ പ്രശ്നങ്ങൾ പരിഹരിക്കാനും സംരംഭകത്വവുമായി ബന്ധപ്പെട്ട പരാതികൾ നേരിൽ കേട്ട് നടപടി കൈക്കൊള്ളാനുമുള്ള മീറ്റ് ദ പ്രസ് പരിപാടികൾ 12 ജില്ലകളിൽ പൂർത്തിയായി.
ഇതിലുടെ ഒരു വർഷത്തിനുള്ളിൽ 7,000 കോടിയുടെ നിക്ഷേപ വാഗ്ദാനം ലഭിച്ചു. 2030 ഓടെ 41 പൊതുമേഖല സ്ഥാപനങ്ങളെ ലാഭകരമാക്കാൻ മാസ്റ്റർ പ്ലാൻ തയാറാക്കി. കഴിഞ്ഞ സാമ്പത്തികവർഷം വ്യവസായ വകുപ്പിന് കീഴിലെ 41 പൊതുമേഖല സ്ഥാപനങ്ങൾ 384.68 കോടിയുടെ പ്രവർത്തനലാഭം കൈവരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.