കൊച്ചി: വിവാദങ്ങൾക്കിടെ, എറണാകുളം -അങ്കമാലി അതിരൂപതയിൽ സിറോ മലബാർ സഭയുടെ ഏകീകൃത കുർബാനക്രമം നടപ്പാക്കണമെന്ന് വത്തിക്കാൻ അന്ത്യശാസനം. ഏകീകൃത കുർബാനക്രമം നടപ്പാക്കുന്നതിന് ഇളവ് നൽകിയ ഉത്തരവ് ഉടൻ പിൻവലിക്കണമെന്ന് മെത്രാപ്പോലീത്തൻ വികാരി ആർച് ബിഷപ് മാർ ആന്റണി കരിയിലിന് പൗരസ്ത്യ തിരുസംഘം കർശന നിർദേശം നൽകി. ഏകീകൃത ബലിയർപ്പണ രീതി നടപ്പാക്കുന്നതിനെതിരായ പ്രതിഷേധം അവസാനിപ്പിക്കണമെന്നും സർക്കുലർ നിർദേശിക്കുന്നു. സിനഡ് അംഗീകരിച്ച രീതി പിന്തുടരാൻ എല്ലാവർക്കും ബാധ്യതയുണ്ട്. ഫ്രാൻസിസ് മാർപാപ്പയുടെ നിർദേശപ്രകാരമാണ് സർക്കുലർ പുറത്തിറക്കിയത്.
വൈദികകടമകള്‍ക്ക് ഒരുനിലക്കും അനുയോജ്യമല്ലാത്ത പ്രതിഷേധ പ്രകടനങ്ങളില്‍നിന്നും ആക്ടിവിസത്തില്നിന്നും മെത്രാന്മാര് അകലം പാലിക്കണം. ആരാധനക്രമത്തിന്റെ അര്‍പ്പണരീതിയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സഭകള്‍ക്കുള്ളില്‍ മറ്റൊരുതരം വിഭജനങ്ങള്‍ ദൃശ്യമാക്കുന്ന പ്രാദേശികവാദങ്ങള്‍ ഒഴിവാക്കി സഭാസുന്നഹദോസുകള് തീരുമാനിച്ചതും പരിശുദ്ധ സിംഹാസനം അംഗീകാരം നൽകിയതുമായ കാര്യങ്ങളാണ് നടപ്പാക്കേണ്ടത്. ദൗര്‍ഭാഗ്യവശാല്‍ അടുത്തിടെ ഉണ്ടായതുപോലെ ഇളവുകൾ നൽകിയാല് നടപ്പാക്കുന്നത് പിശാചിന്റെ ഇംഗിതങ്ങളാകും.
ആര്‍ച് ബിഷപ് ആന്റണി കരിയില്‍ അനിശ്ചിതകാലത്തേക്ക് അതിരൂപത മുഴുവനുമായി തെറ്റായി നൽകിയ ഒഴിവ് നിര്‍ബന്ധമായും പിന്‍വലിക്കണം. സുന്നഹദോസ് തീരുമാനങ്ങളെ ലംഘിക്കാന്‍ ആന്റണി കരിയിലിന് സാധിക്കില്ല. മേജര്‍ ആര്‍ച് ബിഷപ് ജോര്‍ജ് ആലഞ്ചേരിയുടെ അംഗീകാരത്തോടെ മാത്രമേ ഇക്കാര്യങ്ങളിൽ തീരുമാനമെടുക്കാവൂവെന്നും പ്രീഫെക്ട് ലെയണാര്‍ദോ കാര്‍ദി സാന്ദ്രി, ആര്‍ച് ബിഷപ് സെക്രട്ടറി ജോര്‍ജിയോ ദെമത്രിയോ ഗലാറോ എന്നിവർ സർക്കുലറിൽ വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.