ഏക സിവിൽ കോഡ്: തരൂരിനെ തള്ളി സാദിഖലി തങ്ങൾ

തി​രു​വ​ന​ന്ത​പു​രം: ഏ​ക വ്യ​ക്തി​നി​യ​മ​ത്തി​ൽ ശ​ശി ത​രൂ​ർ എം.​പി​യെ ത​ള്ളി പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ത​ങ്ങ​ൾ. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട്​ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വ്യ​ക്തി​യു​ടെ അ​ഭി​പ്രാ​യ​മ​ല്ല. പാ​ർ​ട്ടി​യു​ടെ അ​ഭി​പ്രാ​യ​മാ​ണ് മു​ഖ്യം.

കോ​ൺ​ഗ്ര​സ് ഏ​ക വ്യ​ക്തി​നി​യ​മ​ത്തി​നെ​തി​രാ​ണെ​ന്ന് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. യു.​ഡി.​എ​ഫും അ​ക്കാ​ര്യ​ത്തി​ൽ വ്യ​ക്ത​മാ​യ നി​ല​പാ​ടെ​ടു​ത്തി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കരടുരൂപം ആകാത്ത ഏക വ്യക്തിനിയമത്തെ കുറിച്ച് നടക്കുന്ന ചർച്ചകൾ അനാവശ്യമാണെന്നായിരുന്നു ശശി തരൂർ എംപി അഭിപ്രായപ്പെട്ടത്. ബില്ല് ഇത്തവണ പാർലമെന്റിൽ വരുമോ എന്ന് സംശയമാണ്. ബില്ലിന്റെ കരടുരൂപം വന്നതിനുശേഷം കൂടുതൽ പറയാമെന്നും ശശി തരൂർ എംപി വ്യക്തമാക്കിയിരുന്നു.

Tags:    
News Summary - Uniform Civil Code: Muslim League rejected Shashi Tharoor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.