ഏക സിവിൽ കോഡ്: യു.ഡി.എഫ് ബഹുസ്വരതാ സംഗമം തിരുവനന്തപുരത്ത്

തിരുവനന്തപുരം: ഏക സിവിൽ കോഡ്, മണിപ്പൂർ കലാപം, വിലക്കയറ്റം, മാധ്യമവേട്ട തുടങ്ങിയ വിഷയങ്ങളിൽ യു.ഡി.എഫ് പ്രക്ഷോഭത്തിന്. സെപ്റ്റംബർ വരെ നീളുന്ന സമരപരിപാടികൾക്ക് യു.ഡി.എഫ് നേതൃയോഗം രൂപം നൽകിയതായി കൺവീനർ എം.എം. ഹസൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു.

ഏക സിവിൽ കോഡ്, മണിപ്പൂർ കലാപം വിഷയങ്ങളിൽ വെറുപ്പിന്‍റെ രാഷ്ട്രീയം കളിക്കുന്ന കേന്ദ്ര സർക്കാറിനെതിരെ യു.ഡി.എഫ് നേതൃത്വത്തിൽ ജൂലൈ 29ന് തിരുവനന്തപുരത്ത് ബഹുസ്വരതാ സംഗമം സംഘടിപ്പിക്കും. ഘടക കക്ഷി നേതാക്കള്‍ക്കും ജനപ്രതിനിധികള്‍ക്കും പുറമെ, എല്ലാ മതവിഭാഗങ്ങളില്‍പ്പെട്ടവരും പങ്കെടുക്കും.ജില്ല, താലൂക്ക് തലത്തിലും സമാനമായ ബഹുസ്വരതാ സംഗമം സംഘടിപ്പിക്കാനും തീരുമാനിച്ചു.

വിലക്കയറ്റത്തിനെതിരെ സെപ്റ്റംബര്‍ നാലു മുതല്‍ 11 വരെ പഞ്ചായത്ത്, മുനിസിപ്പല്‍ തലങ്ങളില്‍ കാല്‍നട പ്രചാരണ ജാഥ സംഘടിപ്പിക്കും. എല്ലാ പഞ്ചായത്തുകളില്‍നിന്നുമുള്ള 10 വളന്റിയര്‍മാര്‍ പ്രചാരണ യോഗം കഴിഞ്ഞതിനു ശേഷം 12ന് തിരുവനന്തപുരത്തെത്തും. വളന്റിയര്‍മാര്‍ക്കൊപ്പം മറ്റു പ്രവര്‍ത്തകര്‍ കൂടി അണിചേര്‍ന്ന് 25,000 പേര്‍ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ പങ്കെടുക്കുമെന്നും കൺവീനർ പറഞ്ഞു.

Tags:    
News Summary - Uniform Civil Code: UDF Bahuswaratha Sangamam in Thiruvananthapuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.