കേരളത്തിൽ എയിംസ് പരിഗണനയിലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി

ന്യൂഡൽഹി: കേരളത്തിൽ എയിംസ് പരിഗണനയിലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി. നഡ്ഡ. സംസ്ഥാനങ്ങൾക്ക് ഘട്ടം ഘട്ടമായി എയിംസ് നൽകിവരുന്നുണ്ടെന്നും കേന്ദ്ര മന്ത്രി രാജ്യസഭയിൽ വ്യക്തമാക്കി.

അതേസമയം, എയിംസ് വിഷയത്തിൽ പാർലമെന്‍റ് കവാടത്തിന് മുമ്പിൽ ഇന്ന് പ്രതിഷേധം അരങ്ങേറി. കേരളത്തിൽ നിന്നുള്ള ലോക്സഭ, രാജ്യസഭ എം.പിമാരാണ് പാർലമെന്‍റ് കവാടത്തിൽ മുമ്പിൽ പ്രതിഷേധം സംഘടിപ്പിച്ചത്.

കേരളത്തിൽ എയിംസ് സ്ഥാപിക്കുന്നത് സംബന്ധിച്ച് കേന്ദ്ര ബജറ്റിൽ പ്രഖ്യാപനമുണ്ടാകുമെന്നാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി അടക്കമുള്ളവർ പറഞ്ഞിരുന്നത്. എന്നാൽ, കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ പാർലമെന്‍റിൽ അവതരിപ്പിച്ച ബജറ്റിൽ എയിംസിനെ കുറിച്ച് പരാമർശം ഉണ്ടായിരുന്നില്ല.

കേ​ര​ള​ത്തി​ൽ എ​യിം​സ് അ​നു​വ​ദി​ക്ക​ണ​മെ​ന്ന​ത് വ​ർ​ഷ​ങ്ങ​ളാ​യു​ള്ള കേ​ന്ദ്ര ​സ​ർ​ക്കാ​റി​ന്‍റെ വാ​ഗ്ദാ​ന​മാ​ണ്. തി​രു​വ​ന​ന്ത​പു​രം കാ​ട്ടാ​ക്ക​ട, എ​റ​ണാ​കു​ള​ത്ത നാ​ലി​ട​ങ്ങ​ളു​മാ​ണ് കേ​ര​ളം മു​ന്നോ​ട്ടു​വ​ച്ച​ത്. എ​ന്നാ​ൽ, കേ​ര​ള​ത്തി​ന്‍റെ ശി​പാ​ർ​ശ​ക​ളൊ​ന്നും കേ​ന്ദ്രം അം​ഗീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്നാ​യി​രു​ന്നു ക​ഴി​ഞ്ഞ ഡി​സം​ബ​റി​ൽ കേ​ന്ദ്ര​സ​ഹ​മ​ന്ത്രി പ​ർ​വി​ൻ പ​വാ​ർ പാ​ർ​ല​മെ​ന്‍റ് അ​റി​യി​ച്ച​ത്.

കി​നാ​ലൂ​രി​ൽ 150 ഏ​ക്ക​ർ സ്ഥ​ല​മാ​ണ് എ​യിം​സി​നാ​യി സം​സ്ഥാ​ന സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ത്ത​ത്. സ​മീ​പ​ത്താ​യി 40.6 ഹെ​ക്ട​ർ ഭൂ​മി​കൂ​ടി ഏ​റ്റെ​ടു​ക്കാ​നു​ള്ള ന​ട​പ​ടി​യും പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

Tags:    
News Summary - Union Health Minister says AIIMS is under consideration in Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.