തിരുവനന്തപുരം: മൂന്നുദിവസത്തെ പൊലീസ് കസ്റ്റഡി കഴിഞ്ഞ് യൂനിവേഴ്സിറ്റി കോളജ ് വധശ്രമക്കേസിലെ മുഖ്യപ്രതികളായ ശവരഞ്ജിത്തിനെയും നസീമിനെയും കോടതിയിൽ ഹാജ രാക്കിയത് പൊലീസ് കമാൻഡോ സുരക്ഷയിൽ. വെള്ളിയാഴ്ച ഉച്ചക്ക് ഒന്നിന് അന്വേഷണ ഉദ്യോഗസ്ഥൻ കേൻറാൺമെൻറ് സി.െഎ അനിൽകുമാർ നേരിട്ട് ഹാജരാക്കുകയായിരുന്നു. തുടർന്ന് കേസ് പരിഗണിക്കുന്ന ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇരുവരേയും ഈമാസം 29 വരെ റിമാൻഡ് ചെയ്തു. എന്തെങ്കിലും പരാതിയുണ്ടോയെന്ന കോടതിയുടെ ചോദ്യത്തിന് പ്രതികൂട്ടിൽനിന്ന് ‘ഇല്ല’ എന്ന് ചിരിയോടെ പ്രതികൾ മറുപടിനൽകി. യൂനിവേഴ്സിറ്റി കോളജ് വിദ്യാർഥി അഖിലിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ തെളിവെടുപ്പ് പൂർത്തിയായെന്ന് പൊലീസ് കോടതിയെ അറിയിച്ചു.
എസ്.എഫ്.ഐ യൂനിറ്റ് പ്രസിഡൻറായിരുന്ന ശിവരഞ്ജിത്ത് അഖിലിനെ കുത്താനുപയോഗിച്ച കത്തി ഓൺലൈൻ വഴി വാങ്ങിയതാണെന്നും ആക്രമണത്തിന് പ്രതികൾ ഉപയോഗിച്ച ഇരുമ്പുവടി തുടങ്ങിയ ആയുധങ്ങൾ കോളജിനുള്ളിലെ മണ്ണ് കൂനക്കടിയിൽനിന്ന് കണ്ടെടുക്കുകയായിരുെന്നന്നും പൊലീസ് കസ്റ്റഡി റിപ്പോർട്ടിൽ പറയുന്നു. വീട്ടിൽനിന്ന് സീൽ കണ്ടെത്തിയ സംഭവത്തിൽ ഒന്നാംപ്രതി ശിവരഞ്ജിത്തിനെ പ്രതിയാക്കി വ്യാജരേഖ തയാറാക്കിയതിന് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതും റിപ്പോർട്ടിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.