തിരുവനന്തപുരം: യൂനിവേഴ്സിറ്റി കോളജിൽ വിദ്യാർഥിയെ കുത്തിയ സംഭവം കോളജിന് പുറത് തുനിന്ന് ചിലർ ആസൂത്രണംചെയ്ത് നടപ്പാക്കിയതാണെന്ന സംശയം ശക്തമാകുന്നു. അഖിലി നെ കുത്തുന്നതിന് തൊട്ടുമുമ്പ് എസ്.എഫ്.െഎ യൂനിറ്റ് സെക്രട്ടറിയും കേസിലെ രണ്ടാംപ്ര തിയുമായ എ.എൻ. നസീം മൊബൈൽ ഫോണിൽ ചിലരോട് സംസാരിച്ചിരുന്നെന്ന് സംഭവസ്ഥലത്തുണ്ടാ യിരുന്ന വിദ്യാർഥികൾ വെളിപ്പെടുത്തി.
യൂനിറ്റ് കമ്മിറ്റി ഓഫിസിന് മുന്നിലെ മരച്ചുവട്ടിലിരുന്ന മൂന്നാംവർഷ അറബിക് വിദ്യാർഥിയും എസ്.എഫ്.ഐക്കാരനുമായ ഉമൈറിനെയും സുഹൃത്തുക്കളെയും യൂനിറ്റ് കമ്മിറ്റിയിലെ ചില അംഗങ്ങൾ ചീത്ത വിളിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. ‘ക്ലാസിൽ പോയിരിക്കെടാ’യെന്ന് പറഞ്ഞായിരുന്നു തെറിവിളി. തിരിച്ചു പ്രതികരിച്ചതോടെ അടിയായി. ഉമൈറിനെ മുമ്പും അടിച്ചിട്ടുണ്ട്. വീണ്ടും അടി കിട്ടിയതോടെ ഇങ്ങനെ വിട്ടാൽ പറ്റില്ലെന്നുതോന്നി. അങ്ങനെ പത്തിരുപതുപേർ നേരെ യൂനിറ്റ് റൂമിലേക്ക് പോയി. കാൻറീനിൽ തലേദിവസം നടന്ന സംഭവങ്ങളുമായും പ്രതിഷേധത്തിന് ബന്ധമുണ്ടായിരുന്നു.
കാൻറീനിൽ ആൺകുട്ടികളും പെൺകുട്ടികളുമെല്ലാം ചേർന്ന് പാട്ടുപാടുന്നത് പതിവാണ്. എന്നാൽ അന്ന് എസ്.എഫ്.ഐ യൂനിറ്റംഗമായ പെൺകുട്ടി ‘നിർത്തെടാ’ എന്നു പറഞ്ഞ് ചൂടായി. ആരും ഗൗനിക്കാഞ്ഞതോടെ യൂനിറ്റിൽ പരാതി പറഞ്ഞു. തുടർന്ന് അഖിൽ, സഞ്ജു, മോത്തി എന്നിവരെ യൂനിറ്റ് റൂമിലേക്ക് വിളിപ്പിച്ചു. രൂക്ഷമായ വിചാരണയായിരുന്നു പിന്നീട്. പിറ്റേന്ന് രാവിലെയാണ് ഉമൈറിനെ അടിച്ചത്. ഇതോടെയാണ് യൂനിറ്റിലെ ഉത്തരവാദപ്പെട്ടവരോട് പരാതി പറയാനായി തങ്ങൾ യൂനിറ്റ് ഓഫിസിന് മുന്നിലെത്തിയതെന്ന് വിദ്യാർഥികൾ പറയുന്നു.
മറ്റ് യൂനിറ്റ് ഭാരവാഹികൾ വിളിച്ചതനുസരിച്ച് നസീമും ശിവരഞ്ജിത്തും ബൈക്കിലെത്തി. തങ്ങളുടെ മുന്നിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടന്നു. നസീം നാലഞ്ച് കോളുകൾ ചെയ്തു. ഒടുവിൽ കോൾ കട്ട് ചെയ്ത് ‘എന്നാപ്പിന്നെ നമുക്ക് അടിച്ചുതന്നെ തീർക്കാമെടാ’ എന്ന് പറഞ്ഞു. ഇതിനിടയിൽ വടിയും തടിയും കല്ലുമെല്ലാം അവർ എടുത്തിട്ടുണ്ടായിരുന്നു. നിമിഷനേരം കൊണ്ട് സംസ്കൃത കോളജിൽനിന്നും പുറത്തുനിന്നുമടക്കം ആൾക്കാർ പറന്നെത്തിയെന്നാണ് വിദ്യാർഥികളിൽ ചിലർ പറയുന്നത്. സംഭവത്തിന് ശേഷം പൊലീസ് നോക്കിനിൽക്കെ അവർക്ക് മുന്നിലൂടെയാണ് മുഖ്യപ്രതികൾ പുറത്തുപോയതെന്നും അവരെ അവിടെനിന്ന് കൊണ്ടുപോയത് േകാളജിന് പുറത്തുള്ള ഒരു എസ്.എഫ്.െഎ നേതാവിെൻറ കാറിലാണെന്നും ആരോപണമുണ്ട്. കോളജിലെത്തിയ മാധ്യമപ്രവർത്തകരെ ഉൾപ്പെടെ തടഞ്ഞതും സംസ്കൃത കോളജിൽ നിന്നുള്ള വിദ്യാർഥികളായിരുന്നത്രെ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.