തിരുവനന്തപുരം: യൂനിവേഴ്സിറ്റി കോളജിൽ ആത്മഹത്യക്ക് ശ്രമിച്ച വിദ്യാർഥിനിക്ക് കോളജ് മാറ്റത്തിന് കേരള സർവകലാശാല അനുമതി. വിദ്യാർഥിനി നൽകിയ അപേക്ഷ സർവകലാ ശാല സിൻഡിക്കേറ്റ് അംഗീകരിച്ചതിനെതുടർന്നാണ് ഇതുസംബന്ധിച്ച ഉത്തരവിറങ്ങിയത്. വര്‍ക്കല എസ്.എന്‍ കോളജിലേക്ക് മാറാനാണ് അനുമതി. എഴുതാന്‍ കഴിയാത്ത പരീക്ഷ പുതിയ കോളജില്‍ എഴുതാനും സർവകലാശാല അനുമതി നല്കി.
യൂനിവേഴ്സിറ്റി കോളജ് പ്രിൻസിപ്പൽ വിദ്യാർഥിനിക്ക് വിടുതൽ, സ്വഭാവ സർട്ടിഫിക്കറ്റുകൾ അനുവദിക്കണം. യൂനിവേഴ്സിറ്റി കോളജിൽ പഠിച്ച കോഴ്സിെൻറ കോർ/ കോംപ്ലിമെൻററി/ അഡീഷനൽ ലാംഗ്വേജ് എന്നിവയിൽ മാറ്റമില്ലാതെയാകും വർക്കല കോളജിലെ പ്രവേശനം. എസ്.എഫ്.െഎയുടെ പീഡനത്തെതുടർന്നാണ് ജീവനൊടുക്കാൻ ശ്രമിച്ചതെന്ന് വിദ്യാർഥിനി ആത്മഹത്യ കുറിപ്പിൽ ആരോപിച്ചിരുന്നു. ഇതിെൻറ അടിസ്ഥാനത്തിൽ പൊലീസ് മൊഴിയെടുക്കവെ വിദ്യാർഥിനി ആരോപണം നിഷേധിച്ചു. ഭീഷണി കാരണമാണ് ആരോപണത്തിൽനിന്ന് പിന്മാറിയതെന്ന് വിദ്യാർഥിനിയുടെ ബന്ധു പിന്നീട് വെളിപ്പെടുത്തി. സംഭവത്തെതുടർന്ന് കോളജ് വിദ്യാഭ്യാസ ഡയറക്ടർ പി.ടി.എ വിളിച്ചുചേർക്കുകയും ആക്ഷേപങ്ങൾ കേൾക്കുകയും ചെയ്തിരുന്നു. ഇതുസംബന്ധിച്ച് ഡയറക്ടർ സർക്കാറിന് റിപ്പോർട്ട് നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.