റേഷൻകാർഡിലെ തെറ്റു തിരുത്താൻ തെളിമയിൽ 15വരെ അപേക്ഷിക്കാം

തിരുവനന്തപുരം : റേഷന്‍കാര്‍ഡിലെ തെറ്റുകള്‍ തിരുത്തുന്നതിന് 'തെളിമ' പദ്ധതിയില്‍ 15 വരെ അപേക്ഷ നല്‍കാം. റേഷന്‍കടകള്‍ക്ക് മുമ്പില്‍ സ്ഥാപിച്ചിട്ടുള്ള തെളിമ ബോക്‌സുകളില്‍ അപേക്ഷകൾ നിക്ഷേപിച്ചാൽ മതി. ആധാര്‍ നമ്പര്‍ ലിങ്ക് ചെയ്യുന്നതിനും തെളിമയിൽ അപേക്ഷിക്കാം.

ഇതിനുപറമെ അക്ഷയ കേന്ദ്രങ്ങള്‍ മുഖേനയും പൊതുവിതരണ വകുപ്പിന്‍റെ വെബ്സൈറ്റായ https://ecitizen.civilsupplieskerala.gov.in/ വഴിയും കാര്‍ഡ് പുതുക്കാനുള്ള അപേക്ഷകള്‍ നല്‍കാം.

കാര്‍ഡ് പുതുക്കലുമായി ബന്ധപ്പെട്ട് ഡാറ്റാ എന്‍ട്രിയില്‍ ഉണ്ടായ തെറ്റുകള്‍ തിരുത്താനും അംഗങ്ങളുടെ പേര്, ഇനിഷ്യല്‍, മേല്‍വിലാസം, തൊഴില്‍, കാര്‍ഡ് ഉടമയുമായുള്ള ബന്ധം തുടങ്ങിയ വിവരങ്ങളിലെ തെറ്റുകളും എൽ.പി.ജി വിവരങ്ങളിലെ തെറ്റുകളും ഇങ്ങനെ തിരുത്താവുന്നതാണ്.

റേഷന്‍ കടകളിൽ നിന്ന് ലഭിക്കുന്ന സാധനങ്ങളുടെ ഗുണനിലവാരം, അളവ് തുടങ്ങിയ വിവരങ്ങളും ലൈസന്‍സി, സെയില്‍സ്മാന്‍ എന്നിവരുടെ പെരുമാറ്റം സംബന്ധിച്ച അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പൊതുജനങ്ങള്‍ക്ക് പദ്ധതിയിലൂടെ അധികൃതരെ അറിയിക്കാം.

എന്നാല്‍ റേഷന്‍ കാര്‍ഡ് തരംമാറ്റല്‍, കാര്‍ഡില്‍ രേഖപ്പെടുത്തിയിട്ടുളള വരുമാനം, വീടിന്‍റെ വിസ്തീര്‍ണം, വാഹനങ്ങളുടെ വിവരം എന്നിവയില്‍ മാറ്റം വരുത്താനുള്ള അപേക്ഷകള്‍ തെളിമ പദ്ധതിയുടെ ഭാഗമായി സ്വീകരിക്കില്ല. 

Tags:    
News Summary - Up to 15 can apply in Thelima to correct the mistake in the ration card

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.