വാടക വീടുകളിൽ കഴിയുന്ന സ്വാമി അമ്മക്ക് സ്വന്തമായ സ്ഥത്തിന്റെ പ്രമാണം യു. പ്രതിഭ എം.എൽ.എ കൈമാറുന്നു

യു. പ്രതിഭ എം.എൽ.എ ഇടപ്പെട്ടു: സ്വമി അമ്മക്ക് ജീവിത മോഹം സഫലമായി

കായംകുളം: മരണപ്പെട്ടാൽ സ്വന്തം ഭൂമിയിൽ അടക്കം ചെയ്യണമെന്ന സ്വാമി അമ്മയുടെ മോഹം പൂവണിയുന്നു. യു. പ്രതിഭ എം.എൽ.എയുടെ ഇടപെടലിലാണ് എരുവ സോമഭവനത്തിൽ ഗൗരിക്കുട്ടിക്ക് (88) കിടക്കാടം സ്വന്തമാകുന്നത്. നാട്ടുകാരുടെ പ്രിയങ്കരിയായ സ്വാമി അമ്മയായ ഇവർ വർഷങ്ങളായി വാടക വീടുകളിലായി കഴിയുകയാണ്.

ഭർത്താവ് മരണപ്പെട്ടതും ജീവിത പ്രാരാബ്ദങ്ങളാലും വീട് നഷ്ടമായതോടെയാണ് വാടക വീടുകളിൽ ഇവർ അഭയം കണ്ടെത്തിയത്. മകൻ സോമന് ലോട്ടറി കച്ചവടത്തിലൂടെ ലഭിക്കുന്ന തുഛവരുമാനമായിരുന്നു കുടുംബത്തിന് ആശ്വാസമായിരുന്നത്. സോമൻ രോഗബാധിതനായതോടെ ഈ വരുമാനവും നിലച്ചു. വാർധക്യ അവശതകളിലെത്തിയ ഇവർക്ക് മരണപ്പെട്ടാൽ സ്വന്തം ഭൂമിയിൽ അടക്കണമെന്നതായിരുന്നു മോഹം. സ്ഥലത്തിനായി പല വാതിലുകളിലും മുട്ടിയെങ്കിലും നിരാശയായിരുന്നു ഫലം. ഇതിനിടയിലാണ് സങ്കടവുമായി എം.എൽ.എയുടെ മുന്നിൽ ഇവർ എത്തുന്നത്.

കഷ്ടപ്പാട് മനസിലാക്കിയ എം.എൽ.എ നടത്തിയ ഇടപെടലിൽ പത്തിയൂരിൽ മൂന്നര സെന്റ് സ്ഥലം സുമനസുകരൻ വാങ്ങി നൽകുകയായിരുന്നു. പത്തിയൂർ സബ് രജിസ്ട്രാർ ഓഫീസിൽ നടപടികൾ പൂർത്തീകരിച്ച പ്രമാണം വിറക്കുന്ന കൈകളോടെയാണ് എം.എൽ.എയിൽ നിന്നും സ്വാമിയമ്മ ഏറ്റുവാങ്ങിയത്. സ്ഥലത്ത് ചെറിയൊരു വീട് കൂടി നിർമിച്ച് നൽകാനുള്ള പ്രവർത്തനങ്ങൾ തുടങ്ങിയതായി എം.എൽ.എ പറഞ്ഞു.

Tags:    
News Summary - U.Pratibha MLA intervened: Swami Amma's dream of life came true

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.