ചെറുതുരുത്തി: ചേലക്കര നിയോജക മണ്ഡലം ഉപതെരഞ്ഞെടുപ്പിൽ ജയിച്ച എൽ.ഡി.എഫ് സ്ഥാനാർഥി യു.ആർ. പ്രദീപ് ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും. വിവിധ രാഷ്ട്രീയ നേതാക്കന്മാരുടെയും നാട്ടുകാരുടെയും അനുഗ്രഹം വാങ്ങിയാണ് തിരുവനന്തപുരത്തേക്ക് യാത്രതിരിച്ചത്.
ചൊവ്വാഴ്ച രാവിലെ 6.40ന് ദേശമംഗലത്തുള്ള വീട്ടിൽനിന്ന് ഭാര്യ പ്രവീഷ, മക്കളായ കീർത്തന, കാർത്തിക്, ഡ്രൈവർ ഷംസു എന്നിവർ ചേർന്ന് യാത്രയാക്കി. ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽനിന്ന് 7.30ന് ജനശതാബ്ദിയിലാണ് തിരിച്ചത്. ദേശമംഗലം പരേതരായ രാമൻ-ശാന്ത ദമ്പതികളുടെ മൂന്നു മക്കളിൽ ഇളയ മകനാണ് പ്രദീപ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.