തിരുവനന്തപുരം: അതിക്രമം ഒരു കാരണവശാലും അംഗീകരിക്കില്ലെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വീണാ ജോര്‍ജ്. ആയ ഉപദ്രപമേല്‍പ്പിച്ച കുഞ്ഞിനേയും മറ്റ് കുട്ടികളേയും കണ്ട് ശിശുക്ഷേമ സമിതിയുടെ പ്രവര്‍ത്തനം നേരിട്ട് വിലയിരുത്തിയശേഷം മാധ്യങ്ങളോട് സംസാരിക്കുകയായരുന്നു മന്ത്രി.
ശിശുക്ഷേമ സമിതിയിലെ മുഴുവന്‍ ആയമാരുടേയും പ്രവര്‍ത്തനവും സേവന അഭിരുചിയും വിലയിരുത്തും. പല ഘട്ടങ്ങളില്‍ ജോലിക്ക് കയറിയവരാണിവര്‍. സൈക്കോ സോഷ്യല്‍ അനാലിസിസ് നടത്തിയായിരിക്കും അവരെ നിലനിര്‍ത്തുക. മറ്റ് ചില തസ്തികകളെ പോലെ പോലീസ് വെരിഫിക്കേഷനും നടത്തും.
കേവലം ഒരു ജോലിയല്ലിത്. മാതൃമനസോടെ കുഞ്ഞുങ്ങളെ നോക്കാന്‍ കഴിയുന്നവര്‍ക്കായിരിക്കും മുന്‍ഗണന. പുതിയ നിയമനങ്ങളിലെല്ലാം ഈ തരത്തിലായിരിക്കും നിയമനങ്ങള്‍ നടത്തുക. കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമം ഗൗരവത്തോടെയാണ് കാണുന്നത്. വനിത ശിശുവികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സംഭവത്തെപ്പറ്റി വിശദമായി അന്വേഷിച്ച് വരികയാണെന്നും മന്ത്രി പറഞ്ഞു. ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ജി.എല്‍. അരുണ്‍ ഗോപിയും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.