ഉത്ര വധക്കേസ്; അഞ്ചൽ സി.ഐയെ സ്ഥലം മാറ്റി 

കൊല്ലം:  ഉത്ര വധക്കേസ് അന്വേഷണത്തിൽ വീഴ്ച വരുത്തിയ അഞ്ചൽ സി.ഐ സി.എല്‍.സുധീറിനെ സ്ഥലം മാറ്റി. ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ടിന്‍മേലാണ് നടപടി. പ്രാഥമിക തെളിവുകള്‍ ശേഖരിക്കുന്നതില്‍ സി.എല്‍ സുധീര്‍ വീഴ്ച വരുത്തിയെന്ന് ആരോപണം ഉയർന്നിരുന്നു. 

ഉത്രക്ക് രണ്ടാം തവണയാണ് പാമ്പ് കടിയേല്‍ക്കുന്നതെന്നും സമഗ്ര അന്വേഷണം വേണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അസ്വഭാവിക മരണത്തിന് കേസെടുത്തതല്ലാതെ അഞ്ചല്‍ സി.ഐ കാര്യമായ അന്വേഷണം നടത്തിയിരുന്നില്ല. കൂടാതെ, ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ ഒപ്പിടാന്‍ അഞ്ചല്‍ സി.ഐ മൃതദേഹം ഉള്‍പ്പടെ സ്വന്തം വീട്ടിലേക്ക് വിളിച്ചു വരുത്തിയെന്ന പരാതിയിലും അന്വേഷണം നടന്നിരുന്നു. 


 

Tags:    
News Summary - Uthra Murder Case Anjal CI-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.