കൊല്ലം: ഉത്ര വധക്കേസിൽ പ്രതിയായ ഭർത്താവ് സൂരജിെൻറ പിതാവ് സുരേന്ദ്രനെയും ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. കൊലപാതകത്തിൽ സൂരജിെൻറ കുടുബത്തിന് കൂടി പങ്കുണ്ടെന്ന് തെളിഞ്ഞതിെൻറ പശ്ചാത്തലത്തിലാണ് അറസ്റ്റ്. പറക്കോട്ടെ വീട്ടിൽനിന്നാണ് ഇയാളെ ക്രൈബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്.
ഉത്രയുടെ കാണാതായ സ്വർണാഭരണങ്ങൾ സൂരജിെൻറ വീടിനുപിൻവശത്ത് കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയിരുന്നു. 37 പവനോളം സ്വർണമാണ് കണ്ടെത്തിയത്.
ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചാണ് കൊലപ്പെടുത്തിയത്. അപായപ്പെടുത്താനുള്ള പദ്ധതി സൂരജ് ഒറ്റക്ക് തയാറാക്കിയതല്ലെന്ന നിഗമനത്തിലായിരുന്നു അന്വേഷണ സംഘം. വീട്ടുകാർക്കുള്ള പങ്കിനെക്കുറിച്ച് സൂരജ് നൽകിയ മൊഴിയിലും പറഞ്ഞിരുന്നു. ഇതിനുള്ള തെളിവുകൾ ശേഖരിച്ചാണ് പൊലീസ് സുരേന്ദ്രെൻറ അറസ്റ്റിലേക്ക് നീങ്ങിയത്.
പാമ്പിനെ വാങ്ങിയതും മറ്റും വീട്ടുകാർക്ക് അറിയാമായിരുന്നുവെന്ന് സൂരജ് പൊലീസിന് നൽകിയ മൊഴിയിലുണ്ടെന്നാണ് സൂചന. സൂരജിെൻറ സഹോദരി, മാതാവ്, പിതാവ് എന്നിവർക്കെതിരെ ഗാർഹിക പീഡന നിരോധന നിയമപ്രകാരം വനിത കമീഷൻ നടപടിയെടുത്തിട്ടുണ്ട്. വധക്കേസിൽ പ്രാഥമികഘട്ട അന്വേഷണ സമയത്തുതന്നെ സൂരജിന് നിയമോപദേശം ലഭിച്ചതായി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
അതുകൊണ്ടുതന്നെ ഇയാളുടെ മൊഴികളിൽ കൂടുതൽ വ്യക്തത വരുത്തേണ്ടതുണ്ട്. സൈബർ സെല്ലിെൻറ സഹായത്തോടെയും മൊഴികളുടെ അടിസ്ഥാനത്തിലും വരുംദിവസങ്ങളിൽ അന്വേഷണം വീട്ടുകാരിലേക്കും വ്യാപിപ്പിക്കുമെന്ന സൂചന അന്വേഷണസംഘം നൽകുന്നു.
ദൃക്സാക്ഷികളില്ലാത്തതും അപൂർവ വധക്കേസായതിനായും ശാസ്ത്രീയ തെളിവുകൾ പരമാവധി ശേഖരിക്കാനും കുറ്റപത്രം വേഗത്തിൽ സമർപ്പിക്കാനുമാണ് അന്വേഷണ സംഘത്തിെൻറ ശ്രമം. ജൂൺ നാല് വരെയാണ് സൂരജ് പൊലീസ് കസ്റ്റഡിയിലുള്ളത്. വനംവകുപ്പ് സൂരജിനും സഹായി സുരേഷിനുമെതിരെ എടുത്ത രണ്ട് കേസുകളിൽ തെളിവെടുക്കാൻ കസ്റ്റഡിയിൽ വിട്ടുകിട്ടാനായി അപേക്ഷ ഉടൻ സമർപ്പിക്കും. ഏഴ് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് വനംവകുപ്പ് ഇവർക്കെതിരെ ചാർജ് ചെയ്തിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.