അടൂർ: അഞ്ചലിലെ ഉത്ര വധക്കേസിൽ മാധ്യമങ്ങൾക്ക് മുന്നിൽ കുറ്റേമറ്റ് പറഞ്ഞ് ഭർത്താവ് സൂരജ്. അടൂരിലെ വീട്ടിൽ വനംവകുപ്പ് തെളിവെടുപ്പിന് എത്തിച്ചപ്പോഴായിരുന്നു ഇദ്ദേഹത്തിെൻറ പ്രതികരണം.
വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സൂരജിെൻറ പറക്കോട്ടെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തുന്നതിനിടെയാണ് കുറ്റം സമ്മതിച്ചത്. എന്താണ് പറയാനുള്ളെതന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് താനാണ് കൊന്നതെന്നും ‘വേറെ നിവൃത്തിയില്ലാഞ്ഞിട്ടാ. അങ്ങനെ ചെയ്ത് പോയി’ എന്നുമാണ് സൂരജ് പറഞ്ഞത്. എന്താ കാരണം, വല്ല പ്രേരണയുമുണ്ടോ എന്ന ചോദ്യത്തിന് അങ്ങനെ ചെയ്തുപോയി, അങ്ങനെയൊന്നുമില്ല എന്നായിരുന്നു പ്രതികരണം. വീട്ടുകാര്‍ക്ക് പങ്കില്ലെന്നും സൂരജ് കരഞ്ഞുപറഞ്ഞു.
കൊല്ലുക എന്ന ലക്ഷ്യത്തോടെയാണോ പാമ്പിനെ വാങ്ങിയത് എന്ന ചോദ്യത്തിന് അതേ എന്നായിരുന്നു മറുപടി. കേസില്‍ കൂട്ടുപ്രതിയായ പാമ്പ് പിടിത്തക്കാരന് സുരേഷും കരച്ചിലോടെയാണ് മാധ്യമങ്ങളെ അഭിമുഖീകരിച്ചത്. ഇനി ആര്‍ക്കും ഇതുപോലെ വരരുതെന്നും തനിക്കും ഒരു പെണ്‍കൊച്ചാണ് ഉള്ളതെന്നും കൊല്ലാനാണ് പാമ്പിനെ വാങ്ങിയെതന്ന് അറിയില്ലായിരുെന്നന്നും സുരേഷ് പറഞ്ഞു.
ചാത്തന്നൂര്‍ സ്വദേശി സുരേഷ് കുമാറിൽനിന്ന് രണ്ട് പാമ്പിനെയും സൂരജ് വാങ്ങിയത് കൊലപ്പെടുത്താനായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു. ഇയാൾക്കെതിരെ കൂടുതൽ അന്വേഷണം നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
മേയ് ഏഴിന് പുലർച്ചെ ആറിനാണ് ഉത്രയെ മരിച്ചനിലയിൽ കിടപ്പുമുറിയിൽ കണ്ടത്. പതിവിന് വിപരീതമായി മുറി തുറന്നുകിടക്കുന്നത് കണ്ട മാതാവ് മണിമേഖല അകത്ത് കയറി നോക്കിയപ്പോളാണ് ഉത്ര ചലനമറ്റ് കിടക്കുന്നത് കണ്ടത്.
ഭർതൃവീട്ടിൽ പാമ്പുകടിയേറ്റതിനെത്തുടർന്ന് കുടുംബവീട്ടിൽ ചികിത്സയിൽ കഴിയവേയാണ് യുവതിക്ക് വീണ്ടും പാമ്പുകടിയേറ്റത്. ഡിവൈ.എസ്.പി അശോക് കുമാറിെൻറന്റെ നേതൃത്വത്തിൽ നടത്തിയ വിശദമായ ചോദ്യംചെയ്യലിന് ശേഷമാണ് മരണം കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തിയത്.
ആസൂത്രിതമായി നടത്തിയ കൊലപാതകമാണിതെന്ന് പൊലീസ് അറിയിച്ചിരുന്നു. ഭർത്താവ് അടൂർ പറക്കോട് കാരക്കൽ സ്വദേശി സൂരജിനെപ്പറ്റി ഉത്രയുടെ രക്ഷിതാക്കൾ നിർണായക വിവരങ്ങൾ നൽകി. സൂരജിന് പാമ്പുപിടുത്തത്തിൽ വൈദഗ്ധ്യമുണ്ടെന്നും സ്ത്രീധനത്തിെൻറ പേരിൽ മകളെ ശാരീരികമായും മാനസികമായും ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നും ഇവർ ക്രൈംബ്രാഞ്ചിന് മൊഴിനൽകിയിരുന്നു.
17000 രൂപക്കാണ് അണലിയെയും മൂര്‍ഖനെയും വാങ്ങിയത്. കുപ്പിയിലാക്കിയ പാമ്പിനെ ബാഗിലാക്കി അഞ്ചലില്‍ ഉത്രയുടെ വീട്ടിലെത്തിക്കുകയായിരുന്നു.
LATEST VIDEO
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.