വി.അബ്ദുറഹ്മാന്‍ എം.എല്‍.എ ടോള്‍ബൂത്ത് ജീവനക്കാരനെ കയ്യേറ്റം ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്ത്   

താനൂര്‍: വി.അബ്ദുറഹ്മാന്‍ എം.എല്‍.എ ടോള്‍ ബൂത്ത് ജീവനക്കാരനെ കയ്യേറ്റം ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്ത്. എം.എല്‍.എ സഞ്ചരിച്ച വാഹനത്തില്‍ നിന്നും ടോള്‍ ആവശ്യപ്പെട്ടതാണ് പ്രകോപനമായത്. താനൂര്‍ ദേവദാര്‍ പാലത്തിലെ ടോള്‍ ബൂത്തിന് മുന്നില്‍ തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം. എം.എല്‍.എ ബോര്‍ഡ് വെക്കാത്ത വാഹനത്തിലാണ് വി.അബ്ദുറഹ്മന്‍ എത്തിയത്. ടോള്‍ ചോദിച്ച് ജീവനക്കാരന്‍ കാറിന് അടുത്തേക്ക് ചെല്ലുന്നതും പിന്നീട് എം.എല്‍.എ ഇറങ്ങി ജീവനക്കാരനെ കയ്യേറ്റം ചെയ്യുന്നതുമാണ് ദൃശ്യം. 

ടോള്‍ ബൂത്ത് ജീവനക്കാരന്‍റെ പ്രകോപനം മൂലമാണ് തനിക്ക് പ്രതികരിക്കേണ്ടി വന്നതെന്ന് വി.അബ്ദുറഹ്മാന്‍ എം.എല്‍.എ പ്രതികരിച്ചു . എം.എല്‍.എ ആണെന്ന് വ്യക്തമായിട്ടും ജീവനക്കാരന്‍ മോശമായി പെരുമാറുകയും വാഹനത്തില്‍ ഇടിക്കുകയും ചെയ്തെന്നും അദ്ദേഹം പറഞ്ഞു. നാട്ടു പ്രമാണിയെ പോലെയാണ് വി.അബ്ദുറഹ്മാന്‍ എംഎല്‍എ പെരുമാറ്റമെന്നും അദ്ദേഹത്തിനെതിരെ കേസെടുക്കണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു.
 

Full View
Tags:    
News Summary - v abdurahman MLA attack tolbooth staff in tanur -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.