ക്ലിനിക്കൽ ബില്ലിലെ അപാകതകൾ പരിഹരിച്ച്‌ തൊഴിൽ സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് വി.ഡി സതീശൻ

തിരുവനന്തപുരം: ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ബില്ലിലെ അപാകതകൾ പരിഹരിച്ച്‌ മെഡിക്കൽ ടെക്നീഷ്യന്മാരുടെ തൊഴിൽ സുരക്ഷിതത്വം ഉറപ്പാക്കാൻ സർക്കാർ തയാറാവണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. പ്രൈവറ്റ് മെഡിക്കൽ ടെക്നീഷ്യൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ മെഡിക്കൽ ടെക്നീഷ്യന്മാർ നടത്തിയ സെക്രട്ടറിയേറ്റ് ഉപവാസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മെഡിക്കൽ ടെക്നീഷ്യൻമാരുടെ തൊഴിലെടുത്ത് ജീവിക്കാനുള്ള അവകാശം നിഷേധിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. തൊഴിലും തൊഴിലിടങ്ങളും സംരക്ഷിക്കുക, ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ബില്ലിലെ അപാകതകൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു നടത്തിയ ഉപവാസത്തിൽ കെ.പി.എം.ടി.എ സംസ്ഥാന പ്രസിഡന്റ്‌ കെ ബാബു അധ്യക്ഷത വഹിച്ചു.

എം.എൽ.എമാരായ ഡോ.മാത്യു കുഴൽനാടൻ, പ്രഫ കെ കെ ആബിദ് ഹുസൈൻ തങ്ങൾ, കാനത്തിൽ ജമീല,എ.കെ.എം അഷ്‌റഫ്‌, ക്ലിനിക്കൽ ബിൽ കൗൺസിൽ മെമ്പർ കെ.എൻ ഗിരീഷ്, ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ്‌ ആർ. ചന്ദ്രശേഖരൻ, സി.പി.ഐ സംസ്ഥാന കമ്മറ്റി അംഗം അഡ്വ ജോർജ് തോമസ്, എസ്.ടി.യു സംസ്ഥാന പ്രസിഡന്റ്‌ അഡ്വ എം റഹ്മത്തുള്ളതപടങ്ങിയവർ സംസാരിച്ചു.

Tags:    
News Summary - V. D Satheesan said that the irregularities in the clinical bill should be resolved and job security should be ensured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.