ഭരണകൂടങ്ങൾക്ക് മാധ്യമങ്ങളെയും മാധ്യമ പ്രവർത്തകരെയും ഭയമാണെന്ന് വി.ഡി സതീശൻ

തിരുവനന്തപുരം : ഭരണകൂടങ്ങൾക്ക് മാധ്യമങ്ങളെയും മാധ്യമ പ്രവർത്തകരെയും ഭയമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. എങ്ങനെയും ഇത്തരക്കാരുടെ കണ്ണിൽ പൊടിയിട്ട് മുന്നോട്ടു പോകാനാഗ്രഹിക്കുന്നവരായി ഭരണാധികാരികൾ അധ:പതിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ആർ. എസ്.പി മുൻ ദേശീയ ജനറൽ സെക്രട്ടറി പ്രഫ: ടി.ജെ.ചന്ദ്രചൂഡൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ദേശീയ രാഷ്ട്രീയത്തിന് ദിശാബോധം നൽകാൻ കഴിഞ്ഞ പ്രമുഖരുടെ പട്ടികയിൽ ഇടം നേടിയ ചന്ദ്രചൂഡൻ ചിന്തയും വാക്കും പ്രവൃത്തിയും കൊണ്ട് ഇന്ത്യൻ രാഷ്ട്രീയത്തിനു മുതൽക്കൂട്ടായിരുന്നു. ഇടതുപക്ഷ രാഷ്ട്രീയം വഴി പിഴയ്ക്കുന്നു എന്ന സൂചന ലഭിച്ചപ്പോഴൊക്കെ അദ്ദേഹം തിരുത്തൽ ശക്തിയായി നിലകൊണ്ടുയെന്നു മാത്രമല്ല പലപ്പോഴും അദ്ദേഹത്തിന്റെ ഇടപെടൽ നേർവഴി നയിക്കാൻ ഇടയാക്കി.ചന്ദ്രചൂഡനെ പോലുള്ളവരുടെ വിയോഗം കമ്മ്യൂണിസ്റ്റ് ആശയങ്ങൾക്ക് മൂല്യച്യുതിയുണ്ടാക്കിയെന്നും വി.ഡി സതീശൻ പറഞ്ഞു.

ആർ.എസ്.പി യും പ്രഫ. ടി.ജെ.ചന്ദ്രചൂഡൻ ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തിൽ വച്ച് മുതിർന്ന പത്രപ്രവർത്തകനും മലയാള മനോരമ ബ്യൂറോ ചീഫുമായ സുജിത് നായർക്ക് പ്രഫ. ടി.ജെ.ചന്ദ്രചൂഡൻ സമാരക പുരസ്കാരം നൽകി.

യോഗത്തിൽ ആർ.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ അധ്യക്ഷത വഹിച്ചു. എൻ.കെ പ്രേമചന്ദ്രൻ എം.പി മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തി. കടകംപള്ളി സുരേന്ദ്രൻ, പന്ന്യൻ രവീന്ദ്രൻ, എ.എ അസീസ്, ബാബു ദിവാകരൻ, സി.പി ജോൺ, ജോർജ് ഓണക്കൂർ, സി. ഗൗരിദാസൻ നായർ, എം.പി സാജു, പാർവതി ചന്ദ്രചൂഡൻ, ഇറവൂർ പ്രസന്നകുമാർ എന്നിവർ സംസാരിച്ചു.

Tags:    
News Summary - V. D Satheesan says that governments are afraid of media and media workers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.