ഭാരതീയ വിചാര കേന്ദ്രം പരിപാടിയിലെ പ്രസംഗം വി.ഡി സതീശൻ പുറത്തു വിടട്ടെയെന്ന് മന്ത്രി പി. രാജീവൻ

തിരുവനന്തപുരം: ഭാരതീയ വിചാര കേന്ദ്രം സംഘടിപ്പിച്ച പി. പരമേശ്വരന്റെ പുസ്തക പ്രകാശനച്ചടങ്ങിൽ നടത്തിയ പ്രസംഗം വി.ഡി. സതീശൻ പുറത്തുവിടട്ടെയെന്ന് നിയമമ​ന്ത്രി പി. രാജീവ്. വി.എസ് നടത്തിയ പ്രസംഗം മാധ്യമങ്ങളിൽ ലഭ്യമാണ്. എന്നാൽ പ്രതിപക്ഷ നേതാവ് നിലവിളക്കിന്റെ തിരികൊളുത്തി പരിപാടി ഉദ്ഘാടനം ചെയ്തതിനെ കുറിച്ച് അദ്ദേഹം ഒന്നും പറയുന്നില്ല. തിരികൊളുത്തിയത് അദ്ദേഹമല്ലെങ്കിൽ അതു പറയട്ടെ എന്നും മന്ത്രി പി.  രാജീവ് പറഞ്ഞു.

ഗോൾവാൾക്കറുടെ ചിത്രത്തിന് മുമ്പിൽ സാധാരണ ഗതിയിൽ വേറെ ആരെങ്കിലും ഈ രീതിയിൽ തിരികൊളുത്തുമോ. അതിനദ്ദേഹം ഇതുവരെ മറുപടി പറഞ്ഞിട്ടില്ലല്ലോ എന്നും രാജീവ് ചോദിച്ചു.

ഭാരതീയ വിചാര കേന്ദ്രത്തിന്റെ പരിപാടിയിൽ വി.എസ് കമ്മ്യൂണിസ്റ്റ് ആശയങ്ങളെ കുറിച്ചാണ് പറഞ്ഞത്. വി.ഡി. സതീശൻ നടത്തിയ പ്രസംഗം അദ്ദേഹം പുറത്തു വിട​ട്ടെ. സ്വയം കൃതാനാർഥത്തെ കുറിച്ച് ഞങ്ങൾക്കൊന്നും പറയാനില്ല. ഗോൾവാൾക്കറെ കുറിച്ച് ഞാനന്ന് വായിച്ചിരുന്നില്ല. പിന്നീടാണ് മനസിലാക്കിയത്. അന്ന് അറിയാത്തതിനാലാണ് തിരികൊളുത്തിയത് എന്ന് പറഞ്ഞാൽ തീരാവുന്നതേയുള്ളു. അദ്ദേഹം ചെയ്ത കുറ്റത്തിന് ഞങ്ങളെ എന്തിനാണ് പഴിക്കുന്നതെന്നും രാജീവ് ചോദിച്ചു.

നടിയെ ആക്രമിച്ച കേസിൽ ശ്രീലേഖയുടെ പരാമർശം അനുചിതമാണ്. സർക്കാർ എപ്പോഴും അതിജീവിതക്ക് ഒപ്പമാണ്. ഇൗ ഘട്ടത്തിലും ആ സമീപനമാണുള്ളത്. ഇത്തരം പ്രശ്നങ്ങളിൽ നിയമപരമായി തന്നെ നീങ്ങുമെന്നും മന്ത്രി പറഞ്ഞു.

Tags:    
News Summary - V. D. Satheesan should release his speech at Bharatiya Vichara Kendra program

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.