സംയുക്ത സമരം വീണ്ടും തള്ളി സുധീരന്‍: 'കോണ്‍ഗ്രസിന് ആരുടെയും ഒൗദാര്യം വേണ്ട'

തൃശൂര്‍: സഹകരണ മേഖലയിലെ പ്രതിസന്ധിയില്‍ സംയുക്ത സമരമെന്ന ആവശ്യം വീണ്ടും തള്ളി കെ.പി.സി.സി പ്രസിഡന്‍റ് വി.എം സുധീരന്‍. സഹകരണ മേഖലയുടെ സംരക്ഷണത്തിന് യോജിച്ച് നീങ്ങുമെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും ലീഗിന്‍െറ അഭിപ്രായങ്ങളെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് സുധീരന്‍െറ പ്രതികരണം.

കേന്ദ്രത്തിനെതിരെ സമരം ചെയ്യാന്‍ കോണ്‍ഗ്രസിന് ആരുടെയും ഒൗദാര്യം ആവശ്യമില്ല. സംയുക്ത സമരത്തിന്‍െറ അവശ്യകത ഇപ്പോഴില്ലെന്നും സുധീരന്‍ പറഞ്ഞു. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സഹകരണ മേഖലയെ തകര്‍ക്കാന്‍ ശ്രമിക്കുന്നു. സി.പി.എം സഹകരണ സംഘങ്ങളെ പിടിച്ചടക്കാന്‍ ശ്രമിക്കുകയാണെന്നും സുധീരന്‍ ആരോപിച്ചു.

Tags:    
News Summary - v m sudheeran again rejected the idea of joint strike against crisis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.