കൊച്ചി: കരുവന്നൂർ കേസിലൂടെ കള്ളപ്പണക്കേസിൽ പ്രതിയാക്കപ്പെടുന്ന പാർട്ടി എന്ന പുതിയൊരു പൊൻതൂവൽകൂടി സി.പി.എമ്മിന് കിട്ടിയിരിക്കുകയാണെന്ന് ബി.ജെ.പി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ വി. മുരളീധരൻ. ഒരു രാഷ്ട്രീയ പാർട്ടി ആദ്യമായാണ് കള്ളപ്പണക്കേസിൽ പ്രതിയാക്കപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയ രംഗത്ത് സുതാര്യത വേണമെന്ന് പറയുന്നവരാണ് സി.പി.എം. ക്വട്ടേഷനടക്കം സി.പി.എം നേതാക്കൾ ഏറ്റെടുത്ത് നടത്തുന്നുവെന്ന് പാർട്ടിയിലുള്ളവർ തന്നെ വിളിച്ചു പറയാൻ തുടങ്ങിയിരിക്കുന്നു എന്നും മുരളീധരൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.