ഓർമശക്തി നിലനിർത്താൻ എം.വി ഗോവിന്ദൻ ബ്രഹ്മി കഴിക്കണം; പരിഹാസവുമായി വി. മുരളീധരൻ

കോഴിക്കോട്: ഓർമശക്തി നിലനിർത്താൻ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ബ്രഹ്മി കഴിക്കണമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. ഗോവിന്ദൻ ഒരിക്കൽ പറയുന്നത് പിന്നീട് ഓർമിക്കാറില്ല. ഓർമശക്തിയും ബുദ്ധിശക്തിയും വർധിപ്പിക്കാൻ ബ്രഹ്മി നല്ല ഔഷധമാണെന്നും മുരളീധരൻ പറഞ്ഞു.

കേരളാ പൊലീസ് ചെയ്യുന്നതാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി) ചെയ്യുക എന്നാണ് ഗോവിന്ദൻ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നത്. കാമറക്ക് മുമ്പിലാണ് ഇ.ഡിയുടെ ചോദ്യം ചെയ്യൽ.

ഇ.ഡിയുടെ ഓഫീസിൽ ഒരാൾ പ്രവേശിക്കുന്നത് തൊട്ട് പുറത്തിറങ്ങുന്നത് വരെയുള്ള ദൃശ്യങ്ങൾ സിസിടിവിയിൽ ഉണ്ടെന്നിരിക്കെ ഇതെല്ലാം പറഞ്ഞ് കേരള ജനതയെ എത്രകാലം കബളിപ്പിക്കാൻ സാധിക്കുമെന്നും മുരളീധരൻ ചോദിച്ചു.

ഇടതുപക്ഷത്തിനും സഹകരണ പ്രസ്ഥാനത്തിനുമെതിരെയുള്ള കടന്നു കയറ്റത്തിന് ഇ.ഡി കരുവന്നൂർ ബാങ്കിനെ കരുവാക്കുകയാണെന്ന് എം.വി ഗോവിന്ദൻ ഇന്നലെ ആരോപിച്ചിരുന്നു. എ.സി മൊയ്തീന്‍റെ പേര് പറയാൻ ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്തുവെന്നും ഗോവിന്ദൻ പറഞ്ഞിരുന്നു. ഇതിനാണ് വി. മുരളീധരൻ മറുപടി നൽകിയത്.

Tags:    
News Summary - V. Muraleedharan sarcasm to MV Govindan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.