തിരുവനന്തപുരം: കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരെൻറ സുരക്ഷ പുനഃസ്ഥാപിച്ചു. ശനിയാഴ്ച തിരുവനന്തപുരത്തെത്തിയ മുരളീധരന് പൈലറ്റ്, എസ്കോർട്ട് വഹാനങ്ങൾ സംസ്ഥാന സർക്കാർ നൽകാത്തത് വിവാദമായിരുന്നു. ഗൺമാനെ മാത്രമാണ് അനുവദിച്ചത്. ഇതിൽ പ്രതിഷേധിച്ച് ഗണ്‍മാനെ മന്ത്രി വാഹനത്തില്‍നിന്ന് ഇറക്കിവിട്ടു.
മുരളീധരൻ കേരളത്തിൽ എത്തുേമ്പാഴൊക്കെ പൈലറ്റും എസ്കോർട്ടും സുരക്ഷാ ചുമതലക്കായി പേഴ്സനൽ സെക്യൂരിറ്റി ഒാഫിസറെയും (പി.സി.ഒ) നിയോഗിച്ചിരുന്നു. കേന്ദ്രമന്ത്രിമാരുടെ സന്ദർശനം ഉൾപ്പെടെ കാര്യങ്ങൾ പ്രോേട്ടാകോൾ വിഭാഗത്തെ അറിയിക്കുകയും അവർ മറ്റ് വകുപ്പുകളുമായി ബന്ധപ്പെട്ട് ക്രമീകരണങ്ങൾ ഒരുക്കുകയുമാണ് പതിവ്. വാഹനം ലഭ്യമാക്കുന്ന ചുമതല പ്രോേട്ടാകോൾ വിഭാഗവും എസ്കോർട്ട് വാഹനങ്ങൾ അനുവദിക്കുന്നത് ജില്ല പൊലീസ് മേധാവിയുമാണ്. ശനിയാഴ്ച തിരുവനന്തപുരത്തെത്തിയ മുരളീധരന് എസ്കോർേട്ടാ പൈലറ്റോ ലഭ്യമാക്കിയില്ല. അധികൃതരുമായി ബന്ധപ്പെട്ടപ്പോൾ പൊലീസ് അകമ്പടി വാഹനങ്ങൾ അനുവദിച്ചു. എന്നാൽ, മന്ത്രിയുടെ വാഹനം മുട്ടത്തറ കഴിയുംവരെയാണ് പൊലീസ് അകമ്പടിയുണ്ടായത്. സംഭവം വിവാദമായതോടെ ഞായറാഴ്ച തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്ക് യാത്ര പുറപ്പെട്ട മുരളീധരന് പൊലീസ് പൈലറ്റ്, എസ്കോര്‍ട്ട് സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കി.
ഇന്നലെ കഴക്കൂട്ടം മുതലാണ് സുരക്ഷ ഒരുക്കിയത്. അതേസമയം, വൈ കാറ്റഗറി സുരക്ഷ ഒരുക്കേണ്ട വി.ഐ.പിക്ക് പൈലറ്റ്, എസ്കോര്‍ട്ട് സുരക്ഷ പ്രോട്ടോകോള്‍ പ്രകാരമില്ലെന്നാണ് പൊലീസ് ഭാഷ്യം. അതിനാലാണത്രേ ശനിയാഴ്ച എസ്കോർട്ട് ഒഴിവാക്കിയത്. സുരക്ഷ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം ലഭിച്ചില്ലെന്നും പൊലീസ് ഉന്നതൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.