വി.ആർ ജോഷി ഓൾ ഇന്ത്യാ ബാക്​ വേഡ് ക്ലാസ്സസ് ഫെഡറേഷൻ കേരള യൂണിറ്റ് പ്രസിഡൻറ്

ഓൾ ഇന്ത്യാ ബാക്​ വേഡ് ക്ലാസ്സസ് ഫെഡറേഷൻ കേരള യൂണിറ്റ് പ്രസിഡന്‍റായി വി.ആർ ജോഷിയെ ദേശീയ പ്രസിഡന്‍റ്​ ജസ്റ്റിസ് വി. ഈശ്വരയ്യ നിയമിച്ചു. സംസ്ഥാന പിന്നോക്ക വിഭാഗ വികസന വകുപ്പിൻെറ സ്ഥാപക ഡയറക്ടർ ആണ് ജോഷി.

പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ ഡയറക്ടർ, പരിവർത്തിത ക്രൈസ്തവ വിഭാഗ വികസന കോർപ്പറേഷൻ, മൺപാത്ര നിർമ്മാണ വിപണന ക്ഷേമ കോർപ്പറേഷൻ എന്നിവയുടെ മാനേജിങ് ഡയറക്ടർ ചുമതലയും വഹിച്ചിട്ടുണ്ട്.

ശ്രീനാരായണ സാംസ്കാരിക സമിതി ജനറൽ സെക്രട്ടറി, എസ്​.എൻ.ഡി.പി യോഗം ഡയറക്ടർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ഫോറം ഫോർ എൻഫോഴ്സ്മെൻറ് ഓഫ് സോഷ്യൽ ജസ്റ്റിസ് കോഡിനേറ്റർ എന്ന നിലയിലും പ്രവർത്തിച്ചുവരുന്നു.

Tags:    
News Summary - v r joshi appointed as president

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.