ലഹരി വസ്തുക്കളുടെ പിടിയിൽ നിന്ന് യുവത്വത്തെ മോചിപ്പിക്കാൻ എല്ലാവരും അണിചേരണമെന്ന് വി.ശിവൻകുട്ടി

തിരുവനന്തപുരം : ലഹരി വസ്തുക്കളുടെ പിടിയിൽ നിന്ന് യുവത്വത്തെ മോചിപ്പിക്കാൻ എല്ലാവരും അണിചേരണമെന്ന് മന്ത്രി വി. ശിവൻകുട്ടി. പൂജപ്പുരയിൽ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാർ തീർത്ത ലഹരിവിരുദ്ധ ശൃംഖല ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ ഊർജ്ജിതമായ ശ്രമങ്ങളാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

നവംബർ 1 വരെയാണ് ആദ്യഘട്ട പ്രവർത്തനങ്ങൾ. എന്നാൽ ഇതൊരു തുടർപ്രക്രിയയാണ്. എല്ലാ തലത്തിലും ലഹരി വിരുദ്ധ സന്ദേശം എത്തിക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം.സംസ്ഥാന സർക്കാരിന്റെ ഈ പരിപാടിയോട് കൈകോർത്ത് പൊതുവിദ്യാഭ്യാസ വകുപ്പും നിരവധി പരിപാടികൾ ആവിഷ്‌ക്കരിച്ച് നടപ്പാക്കുന്നുണ്ട്. ഈ പദ്ധതികൾ വിജയിക്കണമെങ്കിൽ ജനകീയ പങ്കാളിത്തത്തോടു കൂടിയുള്ള ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ അത്യാവശ്യമാണ്.പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി സ്‌കൂൾതലം മുതൽ ഓഫീസ് തലം വരെ ഏകോപനം സാദ്ധ്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

എസ്.സി.ഇ.ആര്‍.ടി, സ്കോള്‍ കേരള, കൈറ്റ്, സമഗ്രശിക്ഷ കേരളം, സീമാറ്റ് എന്നീ സ്ഥാപനങ്ങളിലെ ജീവനക്കാരാണ് ശൃംഖലയില്‍ അണിനിരന്നത്. എസ്.സി.ഇ.ആര്‍.ടി ഡയറക്ടര്‍ ഡോ. ആർ.കെ ജയപ്രകാശ്, കൈറ്റ് ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ കെ.അന്‍വര്‍ സാദത്ത്, സ്കോള്‍ കേരള എക്സിക്യുട്ടീവ് ഡയറക്ടര്‍ ഡോ. പി. പ്രമോദ്, എസ്.എസ്.കെ സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടര്‍ ഡോ. എ.ആര്‍. സുപ്രിയ എന്നിവര്‍ ശൃംഖലയ്ക്ക് നേതൃത്വം നല്‍കി.

എസ്.എം.വി സ്കൂളിൽ വൈലോപ്പിള്ളി സംസ്കൃതി ഭവന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ലഹരി വർജ്ജന ബോധവൽക്കരണ നാടകവും വി.ശിവൻകുട്ടി ഉത്ഘാടനം ചെയ്തു.

Tags:    
News Summary - V. Shivankutty said that everyone should unite to free the youth from the grip of intoxicating substances

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.