തിരുവനന്തപുരം: 80 വയസ്സിന് മുകളിലുള്ളവര്‍ക്ക് വീടുകളില്‍ ചെന്ന് വാക്സിന് നല്‍കണമെന്ന നിർദേശം സര്‍ക്കാര്‍ പരിശോധിക്കുമെന്നും മുഖ്യമന്ത്രി വാർത്തസമ്മേളനത്തിൽ അറിയിച്ചു. അതത് സംസ്ഥാനങ്ങള്‍ ഉല്പാദകരില്നിന്ന് വാക്സിൻ നേരിട്ട് സംഭരിക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിെൻറ അടിസ്ഥാനത്തില്‍ ആവശ്യമായ നടപടികള്‍ ഉദ്യോഗസ്ഥതലത്തില്‍ സ്വീകരിച്ചുവരികയാണ്.
രാജ്യത്ത് വാക്സിന് ഉല്പാദിപ്പിക്കുന്ന രണ്ട് കമ്പനികളുമായും ബന്ധപ്പെട്ടു. കേരളത്തിൽ എല്ലാവര്ക്കും വാക്സിന് സൗജന്യമായിരിക്കും. സംസ്ഥാനങ്ങള്‍ക്ക് സൗജന്യമായി വാക്സിന് നല്‍കണമെന്ന് പ്രധാനമന്ത്രിയോട് അഭ്യർഥിച്ചിട്ടുണ്ട്. സംസ്ഥാനങ്ങള്‍ക്ക് ഇപ്പോള്‍ നിശ്ചയിച്ച വില അന്താരാഷ്ട്ര വിലയെക്കാള്‍ കൂടുതലാണ്. ഇക്കാര്യവും രേഖാമൂലം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തി.
വാക്സിനേഷെൻറ കാര്യത്തില്‍ മികച്ച ഇടപെടലാണ് സംസ്ഥാനം നടത്തുന്നത്. ഇതിനകം 57.58 ലക്ഷം പേര്‍ക്ക് ഒരു ഡോസും 10.39 ലക്ഷം പേര്‍ക്ക് രണ്ട് ഡോസും നല്കി. വാക്സിൻ ദൗര്‍ലഭ്യമാണ് കേരളം നേരിടുന്ന പ്രശ്നം. 50 ലക്ഷം ഡോസ് അധികമായി നല്‍കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെെട്ടങ്കിലും ഇതുവരെ ലഭിച്ചില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ജയിലുകളിൽ കോവിഡ് പടരുന്ന സാഹചര്യത്തിൽ തടവുകാർക്ക് പരോൾ അനുവദിക്കുന്ന കാര്യം പരിഗണനയിൽ. പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ തെരഞ്ഞെടുപ്പ് കമീഷനുമായി കൂടിയാലോചിച്ച് നടപടികൾ കൈക്കൊള്ളാനാണ് നീക്കം. തടവുകാർക്ക് പരോൾ അനുവദിക്കുന്നത് പരിഗണനയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും വ്യക്തമാക്കി. എന്നാൽ, ജയിലുകളിലെ സ്ഥിതി അത്ര രൂക്ഷമല്ലെന്ന് ജയിൽ ഡി.ജി.പി ഋഷിരാജ് സിങ് അറിയിച്ചു.
ഉത്തരേന്ത്യയിലും മറ്റും കാണുന്ന അവസ്ഥ കേരളത്തിലും സംജാതമാകാനുള്ള സാധ്യത കൂടുതലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 2,32,812 കോവിഡ് രോഗികളാണ് ചികിത്സയിലുള്ളത്. ഇതുവരെയുള്ളതില്‍ ഏറ്റവും ശക്തമായ രോഗവ്യാപനമുള്ള ഘട്ടത്തിലൂടെയാണ് സംസ്ഥാനം കടന്നുപോകുന്നത്. രോഗബാധിതരുടെ എണ്ണം കുറയേണ്ടതുണ്ട്. ആശുപത്രിയില്‍ എത്തുന്നവരുടെ എണ്ണം കുറഞ്ഞാലേ അതിതീവ്ര ചികിത്സ ആവശ്യമുള്ളവരുടെ എണ്ണം കുറച്ചുകൊണ്ടുവരാന്‍ സാധിക്കൂ. ആ വിധം ശ്രദ്ധിച്ചാല്‍ മരണങ്ങളും ഫലപ്രദമായി തടയാം.
രോഗലക്ഷണങ്ങള്‍ പുറത്തുവരാത്ത പ്രീ സിംപ്റ്റമാറ്റിക് ഫേസിലാണ് അതിതീവ്ര വ്യാപനങ്ങള്‍ നടക്കാറുള്ളത്. നമ്മളറിയാതെ മറ്റുള്ളവരിലേക്ക് രോഗം പകരുകയാണ് ചെയ്യുന്നത്. രോഗബാധിതനായ വ്യക്തി എത്ര ജാഗ്രത കാണിക്കുന്നുവോ അതുപോലെ മററ്റുള്ളവരും ജാഗ്രത കാട്ടണം. മാസ്ക് ധരിക്കുന്നതിലും സാമൂഹിക അകലം പാലിക്കുന്നതിലും പ്രത്യേക ശ്രദ്ധ പതിപ്പിക്കണമെന്ന് അദ്ദേഹം വാർത്തസമ്മേളനത്തിൽ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.