തിരുവനന്തപുരം: സംസ്ഥാനത്തെ 60 വയസ്സ് കഴിഞ്ഞ മുഴുവൻ ആളുകൾക്കും ആഗസ്റ്റ് 15ന് മുമ്പ് കോവിഡ് വാക്സിനേഷൻ പൂർത്തിയാക്കുമെന്ന് മന്ത്രി എം.വി. േഗാവിന്ദൻ നിയമസഭയെ അറിയിച്ചു. തദ്ദേശ സ്ഥാപന വാർഡ് അടിസ്ഥാനത്തിൽ വാക്സിൻ രജിസ്ട്രേഷനും വിതരണവും സാധ്യമാക്കും. ആവശ്യമായിടത്തെല്ലാം സാമൂഹിക അടുക്കളകൾ ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
കോവിഡ് സന്നദ്ധപ്രവർത്തർക്ക് സർട്ടിഫിക്കറ്റ് നൽകുന്നത് പരിഗണിക്കും. 50 തദ്ദേശസ്ഥാപനങ്ങളിൽ വാതിൽപടി സേവനം പരീക്ഷണാടിസ്ഥാനത്തിൽ ഉടൻ നടപ്പാക്കും. കിടപ്പുരോഗികൾ, വൃദ്ധർ, മാരക അസുഖബാധിതർ, ഭിന്നശേഷിക്കാർ തുടങ്ങിയവർക്കും അവശ്യമരുന്നും അടിയന്തര സർക്കാർ സേവനങ്ങളും വീട്ടുപടിക്കൽ എത്തിക്കുന്നതാണ് പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.