തിരുവനന്തപുരം: വാക്സിൻ വിതരണം ഒരാഴ്ച പിന്നിടുേമ്പാഴും രജിസ്റ്റർ ചെയ്തവരുടെ പൂർണ പങ്കാളിത്തം ഉറപ്പാക്കാനാകാതെ സാേങ്കതിക കാരണങ്ങളെ പഴിചാഴി ആരോഗ്യ വകുപ്പ്.
ഒരു കേന്ദ്രത്തിൽ 100 പേർ എന്ന നിരക്കിൽ 133 കേന്ദ്രങ്ങളിലായി പ്രതിദിനം 13300 പേർക്ക് വാക്സിൻ നൽകാനാണ് ലക്ഷ്യമിട്ടിരുന്നത്. ഇതനുസരിച്ച് 79800 പേർക്കാണ് നൽകേണ്ടിയിരുന്നത്. എന്നാൽ വെള്ളിയാഴ്ച വരെ 47893 പേർേക്ക നൽകാനായിട്ടുള്ളൂ. ലക്ഷ്യത്തിെൻറ 60 ശതമാനം മാത്രം.
ഗർഭിണികളെയും മുലയൂട്ടുന്ന അമ്മമാരെയും മാറ്റി നിർത്തിയാൽ തന്നെ ഇതിൽ വലിയ മാറ്റംവരില്ല. ആദ്യദിവസങ്ങളിൽ കുത്തിവെപ്പ് നിരക്ക് 70 ശതമാനമായിരുെന്നങ്കിൽ ഒരാഴ്ച പിന്നിടുേമ്പാൾ വീണ്ടും താഴുകയാണ്.
ഇൗ സാഹചര്യത്തിൽ വാക്സിനേഷന് കേന്ദ്രങ്ങള്‍ എത്രയുംവേഗം വര്‍ധിപ്പിച്ച് കുത്തിവെപ്പ് നിരക്ക് വർധിപ്പിക്കാനാണ് തീരുമാനം. ഇതിനായി ആക്ഷൻ പ്ലാനിലും മാറ്റംവരുത്തി.
കുത്തിവെപ്പ് കേന്ദ്രങ്ങൾ 141ലേക്കും പിന്നീട് 249ലേക്കും വർധിപ്പിക്കലാണ് ലക്ഷ്യമിടുന്നത്. വാക്സിൻ എടുക്കുന്നവരെ തലേദിവസം തന്നെ മുൻകൂട്ടി അറിയിക്കുന്നുണ്ടെങ്കിലും കുത്തിവെപ്പെടുക്കാൻ ഒരു വിഭാഗം വിമുഖത കാട്ടുന്നുണ്ട്. ഇതാണ് എണ്ണം കുറയാൻ കാരണം. ഇൗ സാഹചര്യത്തിൽ ഒാൺലൈനായി മെസേജ് നൽകുന്നതിന് പുറമേ 48 മണിക്കൂര്‍ മുമ്പ് അറിയിപ്പ് നല്‍കണമെന്നതാണ് മറ്റൊരു നിർദേശം. നിശ്ചിത ദിവസം എത്താൻ കഴിയാത്തവര്‍ക്ക് പകരം രജിസ്റ്റര്‍ ചെയ്ത മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നല്കി ആ വിടവ് നികത്താനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.