വടക്കാഞ്ചേരി ബസ് അപകടം; സ്കൂൾ അധികൃതർക്ക് വീഴ്ചയെന്ന് ഹൈകോടതി

വട​ക്കാഞ്ചേരിയിൽ സ്കൂളിൽനിന്നും ടൂറിന് പോയ ബസ് അമിതവേഗത്തിൽ കെ.എസ്.ആർ.ടി.സി ബസിൽ ഇടിച്ച് മറിഞ്ഞ സംഭവത്തിൽ സ്കൂൾ അധികൃതർക്കും വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് ​ഹൈകോടതി. സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാത്ത ബസ് യാത്രക്ക് ഉപയോഗിച്ചത് വീഴ്ച. അപകടത്തിന്റെ പശ്ചാത്തലതതിൽ ഹൈകോടതി സ്വമേധയാ എടുത്ത കേസിലാണ് ഇന്ന് വിധി പറഞ്ഞത്.

സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ കെ.എസ്.ആർ.ടി.സി​ക്കോ സ്വകാര്യ ബസുകൾക്കോ വെവ്വേറെ മാനദണ്ഡങ്ങൾ ഒന്നുമില്ല. എല്ലാവരും ഒരുപോലെ മാനദണ്ഡങ്ങൾ പാലിക്കണം. കെ.എസ്.ആർ.ടി.സി ബസുകളിലും പരസ്യങ്ങൾ പാടില്ല. ഡ്രൈവർ കാബിൻ, യാത്രക്കാരുടെ ഇടങ്ങൾ എന്നിവിടങ്ങളിൽ എൽ.ഇ.ഡി, ഫ്ലാഷ് ലൈറ്റുകൾ പാടില്ല. ഓട്ടോ എക്സ്‍പോകളിൽ അടക്കം അനധികൃത വാഹനങ്ങൾ പ്രദർശിപ്പിക്കുന്നുണ്ട്. ഇവ പിടി​ച്ചെടുക്കണം. സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കുന്ന വാഹനങ്ങളുടെ അനുമതി റദ്ദാക്കണം എന്നും കോടതി നിർദേശിച്ചു. 

Tags:    
News Summary - Vadakanchery bus accident; The High Court said that the school authorities had failed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.