ഉച്ച ഭക്ഷണം കഴിക്കാതെ വേസ്റ്റ് ബിന്നിൽ തള്ളുന്നവർക്കെതിരെ നടപടിയെടുക്കുമെന്ന് വടക്കാഞ്ചേരി നഗരസഭ സെക്രട്ടറി ​

വടക്കാഞ്ചേരി: ഉച്ച ഭക്ഷണം കഴിക്കാതെ വേസ്റ്റ് ബിന്നിൽ തള്ളുന്നവർക്കെതിരെ നടപടിയെടുക്കുമെന്ന് വടക്കാഞ്ചേരി നഗരസഭ സെക്രട്ടറി കെ.കെ. മനോജ്. നഗരസഭയിലെ ഭൂരിഭാഗം ജീവനക്കാരും ഉച്ചഭക്ഷണം കൊണ്ടുവരുന്നവരാണ്. ഇതിൽ പല ജീവനക്കാരും കൊണ്ടുവരുന്ന ഭക്ഷണം മുഴുവൻ കഴിക്കാ​തെ വേസ്റ്റ് ബിന്നിൽ നിക്ഷേപിക്കുന്നതായി ​ശ്രദ്ധയിൽപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

സെക്രട്ടറിയുടെ പുതിയ ഉത്തരവ് പ്രകാരം ചോറ്, കറികൾ തുടങ്ങിയ ഏത് ഭക്ഷണവും മുഴുവൻ കഴിക്കാതെ വേസ്റ്റ് ബിന്നിൽ നിക്ഷേപിക്കുന്നത് കണ്ടെത്തുന്ന പക്ഷം ജീവനക്കാരിൽ നിന്നും 100 രൂപ പിഴയായി ഈടാക്കും. ഭക്ഷണശേഷം അവശേഷിക്കുന്ന എല്ല്, മുള്ള്, മുരിങ്ങക്കായ ചണ്ടി, തുടങ്ങി ഭക്ഷണമായി വിഴുങ്ങാൻ സാധിക്കാത്തവ മാ​ത്രമേ ബിന്നിൽ ഉപേക്ഷിക്കാവുമെന്നാണ് നിർദേശം.

ഈ ഉത്തരവ് നടപ്പാക്കുന്നതിന് നഗരസഭ ഹെൽത്ത് സൂപ്പർവൈസർ, ക്ലീൻ സിറ്റി മാനേജറായ കെ. ജയകുമാറിനെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. കഴിക്കാൻ ആവശ്യമായ ഭക്ഷണം മാത്രമേ പാകം ചെയ്യാവൂ. ഭക്ഷണം ഒരു കാരണവശാലും പാഴാക്കിക്കളയാൽ പാടില്ല. ഓഫീസിൽ മാത്രമല്ല. വീട്ടിലും ഇൗ നിർശേദം പാലിക്കുന്നതിന് ​​ശ്രദ്ധിക്കണമെന്നും വടക്കാ​ഞ്ചേരി നഗരസഭ സെക്രട്ടറി കെ.​കെ. മനോജ് ആവശ്യപ്പെടുന്നു. 

Tags:    
News Summary - Vadakanchery municipal secretary said that action will be taken against those who throw their midday meal in the waste bin

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.