തൃശൂർ: വടകരയിലെ മത്സരം വെല്ലുവിളി നിറഞ്ഞതാണെന്ന് കെ. മുരളീധരൻ. ഉറപ്പായ ഒരു മണ് ഡലത്തിലല്ല മത്സരിക്കുന്നത്. സി.പി.എമ്മിെൻറ അക്രമവും ബൂത്ത് പിടുത്തവുമടക്കമുള്ള എല്ലാ വെല്ലുവിളിയും നേരിടാനുറച്ചാണ് വടകരയിലേക്ക് പോകുന്നത്- വടകരയിലേക്കുള്ള യാത്രക്കിടയിൽ അച്ഛനമ്മമാരുടെ സ്മൃതികുടീരത്തിൽ വന്ദിക്കാൻ തൃശൂർ മുരളീമന്ദിരത്തിലെത്തിയപ്പോൾ മാധ്യമപ്രവർത്തകരുമായി സംസാരിക്കവേ മുരളീധരൻ മനസ്സ് തുറന്നു.
വടകരയിൽ താൻ വിജയിക്കുേമ്പാൾ വട്ടിയൂർകാവിൽ ജനങ്ങൾ കോൺഗ്രസിനെ വിജയിപ്പിക്കുെമന്ന് അദ്ദേഹം പറഞ്ഞു. വടകരയിൽ കോലീബി സഖ്യം എന്നത് സി.പി.എമ്മിെൻറ തുരുമ്പിച്ച ആരോപണമാണ്. ത്രികോണ മത്സരമാണ് അവിടെ നടക്കുന്നത്. യു.ഡി.എഫിന് സംഘ്പരിവാറിെൻറയോ മറ്റാരുടെയോ പിന്തുണ ആവശ്യമില്ല.
സെക്കുലർ കാഴ്ചപാടിനോട് പിന്തുണയുള്ളവരുടെ വോട്ടുപിടിക്കും. അതിൽ ഇടതുപക്ഷത്തിെൻറ വോട്ടുകളും പിടിക്കും. ആക്രമണരാഷ്ട്രീയം ഇഷ്ടപ്പെടാത്തവരുടെ നിശബ്ദ വോട്ട് പിടിക്കും. എതിർ സ്ഥാനാർഥികളെ വിമർശിക്കുന്ന സ്വഭാവം തനിക്കില്ല. മുതിർന്ന നേതാവായ ഇമ്പിച്ചിബാവക്ക് എതിരെയാണ് 1989ൽ ആദ്യം മത്സരിച്ചത്. തുടക്കക്കാരനായിട്ടും തുല്യ എതിരാളിയായിട്ടാണ് അദ്ദേഹം എന്നോട് പെരുമാറിയത്. എതിർ സ്ഥാനാർഥിയെ വിമർശിക്കുന്നത് അന്തസ്സിന് ചേർന്നതല്ലെന്ന് പിതാവ് കെ. കരുണാകരനും പറഞ്ഞിട്ടുണ്ട്- അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.