ആലപ്പുഴ: അച്യുതമേനോന്റെ കാലശേഷം സി.പി.ഐ മറന്ന വാടപ്പുറം ബാവയെ പാർട്ടി ട്രേഡ് യൂനിയന്റെ ഭാഗമായി അംഗീകരിക്കാൻ ഒടുവിൽ തീരുമാനം. സംസ്ഥാനത്തെ തൊഴിലാളി പ്രസ്ഥാനത്തിന്റെ സ്ഥാപകനായി വിശേഷിപ്പിക്കപ്പെടുന്ന വാടപ്പുറം ബാവ തിരുവിതാംകൂര്‍ ലേബര്‍ അസോസിയേഷന് എന്ന പ്രഥമ സംഘടനയുടെ ജനറൽ സെക്രട്ടറിയായിരുന്നു.
ഈ യൂനിയന്റെ ഇപ്പോഴത്തെ പ്രസിഡന്റ് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ്. യൂനിയൻ ശതാബ്ദി വർഷത്തിലും ബാവയെ സ്മരിക്കാൻ കൂട്ടാക്കാതിരുന്നത് വിവാദമായതിന് പിന്നാലെയാണ് പാർട്ടി നേതൃത്വത്തിലും എ.ഐ.ടി.യു.സി സംസ്ഥാന കമ്മിറ്റിയിലും ചർച്ച ചെയ്ത് സ്ഥാപകനേതാവായി അംഗീകരിക്കാൻ തീരുമാനിച്ചത്. എ.ഐ.ടി.യു.സി ആസ്ഥാനത്ത് ഛായാചിത്രം സ്ഥാപിക്കുന്നതിനുപുറമെ ശതാബ്ദി സ്മരണയും സംഘടിപ്പിക്കും. ലേബര്‍ അസോസിയേഷന്റെ 50ാം സമ്മേളനം 1972ല്‍ നടന്നപ്പോൾ സി.പി.ഐയുടെ സമുന്നതനേതാവും മുഖ്യമന്ത്രിയുമായിരുന്ന സി. അച്യുതമേനോനായിരുന്നു ഉദ്ഘാടകൻ. 1922ല്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ ബാവ ആരംഭിച്ച തൊഴിലാളിവര്‍ഗ സമരമുന്നേറ്റം സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമാണെന്നാണ് രാഷ്ട്രപതി വി.വി. ഗിരി അടക്കം പങ്കെടുത്ത സമ്മേളനത്തില്‍ അച്യുതമേനോന് അടിവരയിട്ടത്. ഈ വ്യക്തിയെയാണ് പാർട്ടിയും യൂനിയനും പിന്നീട് കൈവിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.