കൊച്ചി: വൈഗ കൊലപാതക കേസിൽ പ്രതി സനു മോഹ െൻറ തെളിവെടുപ്പ് ആരംഭിച്ചു. ചൊവ്വാഴ്ച രാവിലെ സനു മോഹനെ കാക്കനാട് കങ്ങരപ്പടിയിലെ ഫ്ലാറ്റിലാണ് പൊലീസ് തെളിവെടുപ്പിന് എത്തിച്ചത്. ഇവിടെയാണ് ഇയാളും കുടുംബവും താമസിച്ചിരുന്നത്. ഫ്ലാറ്റിൽനിന്നും കണ്ടെത്തിയ രക്തക്കറ സനു മോഹ േൻറതോ വൈഗയുടേതോ അല്ലെന്നാണ് നിലവിലെ റിപ്പോർട്ട്. ഇതിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്.
സനു മോഹനെ മുട്ടാർ പുഴക്ക് സമീപവും എത്തിച്ച് തെളിവെടുക്കും. മകൾ വൈഗയെ ഫ്ലാറ്റിൽവെച്ച് ശ്വാസം മുട്ടിക്കുകയും ബോധം നഷ്ടപ്പെട്ടപ്പോൾ കാറിൽ കൊണ്ടുപോയി മുട്ടാർ പുഴയിലെറിയുകയായിരുന്നെന്നുമാണ് ഇയാൾ പൊലീസിന് നൽകിയ മൊഴി. തെളിവെടുപ്പിന് ശേഷം സനു മോഹനെയും ഭാര്യയെയും ഒരുമിച്ച് ഇരുത്തി ചോദ്യം ചെയ്യുമെന്നാണ് വിവരം.
മാർച്ച് 22 തിങ്കളാഴ്ച ഉച്ചയോടെയാണ് വൈഗയുടെ മൃതദേഹം മുട്ടാർ പുഴയിൽ മഞ്ഞുമ്മൽ റഗുലേറ്റർ കം ബ്രിഡ്ജിന് സമീപത്തുനിന്ന് കണ്ടെത്തിയത്. ഞായറാഴ്ച വൈകീട്ട് മുതൽ ആലപ്പുഴയിലെ ബന്ധുവീട്ടിൽനിന്ന് സനു മോഹനെയും വൈഗയെയും കാണ്മാനില്ലെന്ന് ചൂണ്ടിക്കാട്ടി ഭാര്യ രമ്യ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.
ഞായറാഴ്ച കർണാടകയിലെ കാർവാറിൽനിന്നാണ് സനു മോഹൻ പിടിയിലാകുന്നത്. ഫോൺ കേടുവന്നെന്ന് ഭാര്യ രമ്യയെ വിശ്വസിപ്പിച്ച ഇയാൾ ഏതാനും ദിവസങ്ങളായി ഭാര്യയുടെ ഫോണാണ് ഉപയോഗിച്ചിരുന്നത്. എന്നാൽ, ഫ്ലാറ്റിൽ നിന്ന് ഇറങ്ങിയതിന് പിന്നാലെ ഈ ഫോണും സ്വിച്ച് ഓഫ് ചെയ്തതോടെ തെളിവില്ലാത്ത അവസ്ഥയിലായിരുന്നു പൊലീസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.