വക്കം ഖാദർ സ്മാരക പുരസ്കാരം എം.എ. യൂസുഫലിക്ക്

തിരുവനന്തപുരം: ഐ.എൻ.എ ഹീറോ വക്കം ഖാദർ സ്മാരക നാഷനൽ ഫൗണ്ടേഷന്‍റെ ഈ വർഷത്തെ ദേശീയപുരസ്കാരം പ്രമുഖ വ്യവസായി എം.എ. യൂസുഫലിക്ക്. വിവിധ തുറകളിലെ മഹാ വ്യക്തിത്വങ്ങൾക്കാണ് ദേശീയ പുരസ്കാരം നൽകുന്നതെന്ന് ഫൗണ്ടേഷൻ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.

മതമൈത്രിക്ക് വേണ്ടിയുള്ള വിലപ്പെട്ട സേവനങ്ങളർപ്പിക്കുകയും സാമൂഹിക- ജീവകാരുണ്യ മേഖലകളിൽ മഹത്തായ പ്രവർത്തനങ്ങൾ കാഴ്ചവെക്കുകയും ചെയ്യുന്ന വ്യക്തിയെന്ന നിലക്കാണ് യൂസുഫലിക്ക് പുരസ്കാരം നൽകുന്നത്. അറബ് പൗരനല്ലാത്ത വ്യക്തി യു.എ.ഇ ചേംബർ ഓഫ് കോമേഴ്സിൽ ദീർഘകാലം ഡയറക്ടർ ബോർഡ് അംഗമായും തുടർന്ന് വൈസ് ചെയർമാനായും നിയമിതനായത് യൂസുഫലിയുടെ വ്യക്തിമാഹാത്മ്യമാണെന്നും ഭാരവാഹികൾ പറഞ്ഞു.

ഒക്ടോബർ 23ന് വൈകീട്ട് നാലിന് അയ്യൻകാളി ഹാളിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്കാരം നൽകും. നന്ദാവനത്ത് സർക്കാർ അനുവദിച്ച സ്ഥലത്ത് നിർമിച്ച നാഷനൽ ഫൗണ്ടേഷൻ ഓഫിസ് മന്ദിരത്തിന്‍റെ ഉദ്ഘാടനവും നടക്കും. പ്രസിഡന്‍റ് എം.എം. ഹസൻ, വർക്കിങ് പ്രസിഡന്‍റ് ആനത്തലവട്ടം ആനന്ദൻ, ജനറൽ സെക്രട്ടറി എം.എം. ഇക്ബാൽ, ട്രഷറർ ബി.എസ്. ബാലചന്ദ്രൻ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

Tags:    
News Summary - Vakkom Khader Memorial award for Yusuff Ali

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.