മലപ്പുറം: വളാഞ്ചേരിയിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ ദേവികയുടെ വീട്ടിൽ പൊലീസ് തെളിവെടുപ്പ് നടത്തി. ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ 11 അംഗ സംഘമാണ് തെളിവെടുപ്പ് നടത്തിയത്.
പുസ്തകത്തിലെ കുറിപ്പുകൾ പൊലീസ് രക്ഷിതാക്കളെ കാണിച്ചു. മരണത്തെ ഞാൻ ഇഷ്ടപ്പെടുന്നുവെന്ന് നോട്ട്ബുക്കിൽ എഴുതിയിട്ടുണ്ടെന്ന് െപാലീസ് അറിയിച്ചു.
അതേസമയം, ദേവികക്ക് ഒാൺലൈൻ പഠന സൗകര്യങ്ങൾ ഇല്ലായിരുന്നുവെന്ന മൊഴി രക്ഷിതാക്കൾ വീണ്ടും ആവർത്തിച്ചു. മകൾക്ക് യാതൊരുവിധ മാനസിക പ്രശ്നങ്ങളും ഇല്ലായിരുന്നു. മരണത്തിൽ മറ്റു കാരണങ്ങൾ കണ്ടെത്താൻ കഴിയില്ലെന്നും ദേവികയുടെ അച്ഛൻ ബാലൻ പറഞ്ഞു.
മേങ്കരി ദളിത് കോളനിയിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനി ദേവികയെ കഴിഞ്ഞ തിങ്കളാഴ്ചയാണ് തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തുന്നത്. വീടിന് സമീപം കത്തി കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം. ഒാൺൈലൻ ക്ലാസിൽ പെങ്കടുക്കാൻ കഴിയാത്തതിെൻറ വിഷമം മകൾ പങ്കുവെച്ചിരുന്നതായി മാതാപിതാക്കൾ പറഞ്ഞിരുന്നു.
പണം ഇല്ലാത്തതിനാൽ കേടായ ടി വി നന്നാക്കാൻ ദേവികയുടെ കുടുംബത്തിന് കഴിഞ്ഞിരുന്നില്ല. ക്ലാസുകള്‍ കാണുന്നതിനായി സ്‍മാര്‍ട്ട് ഫോണ്‍ ഇല്ലാഞ്ഞതും കുട്ടിയെ മാനസികമായി തളര്‍ത്തിയതായി മാതാപിതാക്കള്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.