കൊച്ചി: വളപട്ടണം ഐ.എസ് കേസിൽ എൻ.ഐ.എ കോടതി വിധിച്ച തടവുശിക്ഷ മരവിപ്പിക്കണമെന്ന മൂന്ന് പ്രതികളുടെ ഹരജി ഹൈകോടതി തള്ളി. ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ്സിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്തതുമായി ബന്ധപ്പെട്ട് കണ്ണൂർ വളപട്ടണം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതികളായ കണ്ണൂർ മുണ്ടേരി സ്വദേശി മിഥിലാജ്, ചെക്കിക്കുളം സ്വദശി അബ്ദുൽ റസാഖ്, തലശ്ശേരി സ്വദേശി യു.കെ ഹംസ എന്നിവരുടെ ഹരജികളാണ് ജസ്റ്റിസ് അലക്സാണ്ടർ തോമസ്, ജസ്റ്റിസ് സോഫി തോമസ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് തള്ളിയത്.
മിഥിലാജ്, ഹംസ എന്നിവർക്ക് ഏഴു വർഷം തടവും 50,000 രൂപ പിഴയും റസാഖിന് ആറു വർഷം കഠിനതടവും 40,000 രൂപ പിഴയുമാണ് എറണാകുളത്തെ പ്രത്യേക എൻ.ഐ.എ കോടതി ശിക്ഷ വിധിച്ചത്. ഇതിനെതിരെ ഇവർ ഹൈകോടതിയിൽ അപ്പീൽ നൽകി.
അപ്പീൽ തീർപ്പാക്കുംവരെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിക്കണമെന്നായിരുന്നു ആവശ്യം. ഇത് തള്ളിയ കോടതി, അപ്പീൽ വിശദമായി വാദം കേൾക്കാൻ ബെഞ്ച് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.