വാളയാർ പെൺകുട്ടികളെ ബലാൽസംഗക്കൊല ചെയ്ത് കെട്ടിത്തൂക്കിയതിന് തെളിവുകൾ സാക്ഷിയാണെന്നും ആത്മഹത്യയാക്കി എഴുതിത്തള്ളാൻ ക്രൈം ബ്രാഞ്ചിനു പിറകെ സി.ബി.ഐയും തുനിയുന്നത് നീതിനിഷേധത്തെ ഉറപ്പിക്കുന്നതിനുള്ള പരിശ്രമമാണന്നും വിമൻ ജസ്റ്റിസ് സംസ്ഥാന പ്രസിഡന്റ് വി. എ ഫായിസ അഭിപ്രായപ്പെട്ടു.
നീണ്ട ആറു വർഷങ്ങൾക്കു ശേഷവും പെൺകുട്ടികളുടെ നീതി ചോദ്യചിഹ്നമായിത്തുടരുകയാണ്. അന്വേഷണം കാര്യക്ഷമമല്ലെന്ന അമ്മയുടെ ആരോപണം മുഖവിലക്കെടുക്കണം. സർക്കാർ താൽപര്യപ്രകാരം നിയമിച്ച അഡ്വ. അനൂപ് ആന്റണിയെ മാറ്റി വിശ്വാസ്യതയുള്ള പുതിയ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിച്ച് അന്വേഷണം കാര്യക്ഷമമാക്കാനുള്ള നടപടികൾ കൈകൊള്ളണം. വാളയാർ പെൺകുട്ടികൾക്ക് നീതി നിഷേധിക്കപ്പെടുന്ന ദൗർഭാഗ്യകര സാഹചര്യത്തെ ശക്തമായ പ്രക്ഷോഭം കൊണ്ട് വിമൻ ജസ്റ്റിസ് നേരിടുമെന്ന് ഫായിസ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.