തിരുവനന്തപുരം: മുഷിഞ്ഞ വേഷത്തിൽ റെയിൽവേ സ്റ്റേഷനിൽ അലഞ്ഞത് ആയിരങ്ങൾക്ക് അക്ഷരവെളിച്ചം പകർന്ന അധ്യാപിക. പക്ഷേ, തിരിച്ചറിഞ്ഞതും ആശ്രയത്വത്തിെൻറ തണലിടത്തേക്ക് വഴിയൊരുക്കിയതും സോഷ്യൽമീഡിയ. അപൂർവത നിറഞ്ഞതാണെങ്കിലും സ്നേഹം കിനിയുന്ന ഇൗ മുഹൂർത്തങ്ങൾക്ക് വേദിയായി തമ്പാനൂർ റെയിൽവേ സ്റ്റേഷൻ. സുഹൃത്തിനെ കാത്തുനിൽക്കുന്നതിനിടെ ശ്രദ്ധയിൽപെട്ട ദയനീയരംഗം ഫേസ്ബുക്കിൽ പ്രത്യക്ഷപ്പെട്ടതിൽ തുടങ്ങുന്നു വത്സല ടീച്ചറെ കണ്ടെത്തുന്നതിലേക്കെത്തിയ നിമിത്തങ്ങൾ. മന്ത്രി കെ.ടി. ജലീലിെൻറ ഓഫിസിലെ കമ്പ്യൂട്ടർ അസിസ്റ്റൻറായ എം.ആർ. വിദ്യയാണ് ഫേസ്ബുക്കിൽ ഇൗ കാഴ്ച തുറന്നെഴുതിയത്. സോഷ്യൽമീഡിയ അത് ഏറ്റെടുക്കുകയും ചെയ്തു.
മലപ്പുറത്തെ ഇസ്ലാഹിയ പബ്ലിക് സ്കൂളിലെ അധ്യാപികയായിരുന്ന വൽസ ടീച്ചർ കുറേ മാസങ്ങളായി തമ്പാനൂരിലും പരിസരപ്രദേശങ്ങളിലും ഭിക്ഷയാചിച്ച് കഴിയുകയാണ്. കഴിഞ്ഞദിവസം രാവിലെ തമ്പാനൂർ റെയിൽവേ സ്റ്റേഷനിലാണ് തുണിക്കഷണങ്ങളും വെള്ളകുപ്പികളും കുത്തിനിറച്ച ഏതാനും കവറുകൾക്കരികെ മുഷിഞ്ഞ നിലയിൽ വിദ്യ ഇവരെ കാണുന്നത്. അടുത്തുനിന്ന മരത്തിെൻറ കൊമ്പുകൾ പതിയെ താഴ്ത്തി അതിൽ നിൽക്കുന്ന ചെറിയ കായ പറിച്ചുതിന്നുന്ന ദയനീയരംഗം. വിശക്കുന്നുേണ്ടാ എന്ന് തിരക്കിയപ്പോൾ ഇല്ലെന്നായിരുന്നു പ്രതികരണം. എങ്കിലും സമീപെത്ത കടയിൽ േപായി ഇഡ്ഡലി വാങ്ങി നൽകി.
ഭക്ഷണം സാവധാനം കഴിച്ചശേഷം തന്നെക്കുറിച്ച് വൽസല ടീച്ചർ പറഞ്ഞുതുടങ്ങി. തിരുവനന്തപുരത്ത് പേട്ടയിലാണ് വീട്. ഒരു മകനുണ്ട്. പെൻഷൻ ആയിട്ട് ഏഴു വർഷം കഴിഞ്ഞു. കിട്ടിയ കാശ് പോസ്റ്റ് ഒാഫിസിൽ നിക്ഷേപിച്ചിട്ടുണ്ട്. 5000 രൂപ പെൻഷനുമുണ്ട്. ഇത്രയുമൊക്കെ പറഞ്ഞ് സമയം ചോദിച്ചറിഞ്ഞ് അവർ തിരക്കിലേക്ക് മറയുകയായിരുന്നു. ഇതിനിടെ ഫോേട്ടാ എടുക്കാൻ വിദ്യ മറന്നില്ല. അധികം വൈകാതെതന്നെ വിദ്യ ചിത്രസഹിതം ഇക്കാര്യം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു. പോസ്റ്റിനു ശേഷം തനിക്ക് നിലയ്ക്കാത്ത കോളുകളാണ് വന്നതെന്ന് വിദ്യ പറയുന്നു. ടീച്ചറുടെ ഫോട്ടോ കണ്ട് പഠിപ്പിച്ച കുട്ടികളും വിളിച്ചു. സംഭവം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ തമ്പാനൂർ എസ്.ഐ സമ്പത്ത് കൃഷ്ണെൻറ നേതൃത്വത്തിൽ ടീച്ചറെ അന്വേഷിച്ചിറങ്ങി.
ലോറൻസ് എന്ന പൊലീസ് ഉദ്യോഗസ്ഥൻ ടീച്ചറെ അന്വേഷിച്ച് തമ്പാനൂർ ശ്രീകണ്േഠശ്വരം വരെ നടന്നു. അപ്പോഴാണ് ക്ഷേത്രത്തിന് മുന്നിൽ നിൽക്കുന്ന ടീച്ചറെ കണ്ടത്. തുടർന്ന് വൽസല ടീച്ചറെ തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. വിവരം അറിഞ്ഞ് സബ് കലക്ടർ ദിവ്യ എസ്. അയ്യരും സ്റ്റേഷനിലെത്തി. അൽപ നേരത്തെ കുശലാന്വേഷണത്തിനുശേഷം ഔദ്യോഗികവാഹനത്തിൽതന്നെ സബ് കലക്ടർ വത്സല ടീച്ചറെ നഗരസഭയുടെ കല്ലടിമുഖത്തെ ഓൾഡ് ഏജ് ഹോമിലെത്തിക്കുകയായിരുന്നു. പോസ്റ്റ് കണ്ട് ടീച്ചറുടെ വിദ്യാർഥികളായിരുന്ന ചിലർ മലപ്പുറത്തുനിന്ന് തിരുവനന്തപുരത്തേക്ക് തിരിച്ചിട്ടുണ്ടെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.