കട്ടപ്പന: പ്രതിക്ക് ശിക്ഷ പ്രതീക്ഷിച്ചിരുന്ന ആ അമ്മക്ക് താങ്ങാൻ കഴിയുമായിരുന്നില്ല വെറുതെ വിട്ടുള്ള കോടതി ഉത്തരവ്. ‘‘ഇതെന്ത് നീതിയാ സാറേ...? 14 വർഷം കാത്തിരുന്നു കിട്ടിയ കുഞ്ഞാ... എന്റെ മോളെ കൊന്നുകളഞ്ഞില്ലേ...’’ കട്ടപ്പന അതിവേഗ കോടതി നടുങ്ങുംവണ്ണം അലറിക്കരഞ്ഞ് ആ അമ്മ ലോകത്തിന്റെ നീതിബോധത്തോട് ചോദിച്ചുകൊണ്ടിരുന്നു. പ്രതിയെന്ന് പൊലീസ് കണ്ടെത്തിയ അർജുനെ കോടതി വെറുതെ വിട്ടതിനെത്തുടർന്നായിരുന്നു വൈകാരിക രംഗങ്ങൾക്ക് കോടതി പരിസരം സാക്ഷ്യം വഹിച്ചത്.
‘‘ഞങ്ങൾക്ക് നീതി കിട്ടിയില്ല. പ്രതിഭാഗം കോടതിവിധിയെ സ്വാധീനിച്ചു. ഞങ്ങളുടെ കുഞ്ഞിനെ പ്രതി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി കെട്ടിത്തൂക്കിയതാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. തുടക്കത്തിൽ വാദം കേട്ട ജഡ്ജി സ്ഥലം മാറിപ്പോയത് വിധിയെ സ്വാധീനിച്ചിട്ടുണ്ട്’’ - മാതാപിതാക്കൾ പറഞ്ഞു. ‘‘പൂജാമുറിയിൽ വെച്ചാണ് അവൻ ഞങ്ങടെ കുഞ്ഞിനെ കൊന്നത്. അവനെ വെറുതെ വിടില്ല...’’ അമ്മ അലമുറയിട്ടു. കോടതിവരാന്തയിൽ നിലത്തുവീണുകിടന്ന് അവർ ഉരുണ്ട് പ്രതിഷേധിച്ചു. കോടതി വെറുതെ വിട്ടെങ്കിലും തങ്ങൾ വെറുതെ വിടില്ലെന്നും കുട്ടിയുടെ അച്ഛൻ അവനെ കൊല്ലുമെന്നും ആ അമ്മ വിളിച്ചുപറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.