കൊച്ചി: വരാപ്പുഴയില്‍ കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിെൻറ ബന്ധുക്കളില്‍നിന്ന് കൈക്കൂലി വാങ്ങിയ പൊലീസ് ഡ്രൈവര്‍ അറസ്റ്റില്‍. പറവൂർ സി.ഐയുടെ ഡ്രൈവറായിരുന്ന പ്രദീപ്കുമാറാണ് അറസ്റ്റിലായത്. സി.ഐ ക്രിസ്പിന്‍ സാമിനെന്ന് പറഞ്ഞാണ് കൈക്കൂലി കൈപ്പറ്റിയത്. പൊലീസ് ഡ്രൈവർ കൈക്കൂലി വാങ്ങിയെന്ന വിവരം കഴിഞ്ഞ മാസം 10നാണ് അന്വേഷണ സംഘത്തിന് വ്യക്തമായത്. ശ്രീജിത്തിെൻറ ഭാര്യാപിതാവ് പ്രദീപിെൻറ കൈയിൽ നിന്നാണ് കൈക്കൂലി വാങ്ങിയത്. സാക്ഷിമൊഴികളുടെയും അന്വേഷണത്തിെൻറയും അടിസ്ഥാനത്തിൽ പ്രദീപ് കുമാർ കൈക്കൂലി വാങ്ങിയതായി സ്ഥിരീകരിച്ചെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.
അഖിലയുടെ ഭാര്യാപിതാവ്, ബന്ധു, ഇടനിലക്കാരനായ ഓട്ടോറിക്ഷ ഡ്രൈവർ തുടങ്ങിയവരാണ് കേസിൽ സാക്ഷികൾ. സംഭവം പുറത്തറിഞ്ഞതിനെത്തുടർന്ന് കഴിഞ്ഞ മാസം ഇയാളെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരുന്നു. അറസ്റ്റിലായ ശ്രീജിത്തിെൻറ ആരോഗ്യനില തീരെ മോശമായതിനെ തുടർന്ന് എങ്ങനെയെങ്കിലും പുറത്തിറക്കാൻ കഴിയുമോ എന്ന് അന്വേഷിച്ച സാഹചര്യത്തിലാണ് ഇടനിലക്കാരൻ വഴി സി.ഐയുടെ ഡ്രൈവറെ ബന്ധപ്പെടുന്നത്. 25,000 രൂപ ഇയാൾ ആവശ്യപ്പെട്ടപ്പോൾ 15000 നൽകിയെന്നാണ് ശ്രീജിത്തിെൻറ ഭാര്യ പിതാവ് പ്രദീപ് അന്വേഷണ സംഘത്തോട് പറഞ്ഞത്.
ഏപ്രിൽ ഏഴിന് രാത്രിയായിരുന്നു സംഭവം. ശ്രീജിത്തിെൻറ മരണ ശേഷം കുറച്ച് ദിവസം കഴിഞ്ഞപ്പോൾ അവർ തുക തിരികെ എത്തിക്കുകയും ചെയ്തു. ഡ്രൈവർ പ്രദീപിനെ ആലുവ പൊലീസ് ക്ലബിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തതിനെ തുടർന്നായിരുന്നു സസ്പെൻഷൻ. ഇയാളെ മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.