തിരുവനന്തപുരം: വർക്കല ഫ്ലോട്ടിങ് ബ്രിഡ്ജ് നടത്തിപ്പിൽ എന്തൊക്കെ അഴിമതി നടന്നു എന്നതിനെപ്പറ്റി ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് അടൂർ പ്രകാശ് എം.പി. ബ്രിഡ്ജ് സ്ഥാപിക്കുന്നതിനു മുൻപ് ഇവിടെ ശാസ്ത്രീയമായി പഠനം നടത്തിയിരുന്നോ? എത്ര പണം ചെലവഴിച്ചു? ആരാണ് നടത്തിപ്പുകാർ? ഇതൊക്കെ സർക്കാർ ജനങ്ങളോട് പറയണമെന്നും അടൂർ പ്രകാശ് ആവശ്യപ്പെട്ടു.
സ്വകാര്യ ഏജൻസിയെ സഹായിക്കാനാണോ സർക്കാർ ഇത്തരമൊരു ബ്രിഡ്ജ് നടപ്പിലാക്കിയത് എന്ന് സർക്കാർ വ്യക്തമാക്കണം. ഇന്ന് രാവിലെ വർക്കല ഫ്ലോട്ടിങ് ബ്രിഡ്ജ് അപകടം നടന്ന സ്ഥലം സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.