തിരുവനന്തപുരം: വകുപ്പു മന്ത്രി അറിയാതെ ഇറക്കിയ നിയമന ഉത്തരവിൽ തിരുത്ത്. ലാന്‍ഡ് റവന്യൂ കമീഷണറായി നിയമിച്ച ഡോ.കെ. വാസുകിയെ ലേബര്‍ കമീഷണറായി മാറ്റി നിയമിച്ചു. ലാൻഡ് റവന്യൂ കമീഷണറായിരുന്ന കെ. ബിജു അതേ തസ്തികയിൽ തുടരും.
ഐ.എ.എസ് തലപ്പത്ത് സുപ്രധാനമാറ്റങ്ങളോടെ കഴിഞ്ഞദിവസം പുറത്തിറക്കിയ ഉത്തരവാണ് ഭാഗികമാറ്റംവരുത്തി തിങ്കളാഴ്ച പുതുക്കി ഇറക്കിയത്. വാസുകിയുടെ നിയമനം സര്‍ക്കാര്‍ ഉത്തരവിറങ്ങിയശേഷമാണ് റവന്യൂ മന്ത്രി കെ. രാജന് അറിഞ്ഞത്. ഏറ്റെടുത്ത സുപ്രധാന പദ്ധതികളുടെ പൂര്‍ത്തീകരണത്തിനായി നിലവിലെ ലാന്‍ഡ് റവന്യൂ കമീഷണര്‍ ബിജുവിനെ തുടരാന്‍ അനുവദിക്കണമെന്ന് മന്ത്രി രാജന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
ഇതിനെത്തുടര്‍ന്ന് ഡോ. വാസുകിയോട് പുതിയ പദവിക്കായി തല്ക്കാലം കാത്തിരിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിക്കുകയായിരുന്നു. ലാന്‍ഡ് റവന്യൂ കമീഷണറായ കെ. ബിജുവിന് അടുത്തിടെയാണ് ഗവ. സെക്രട്ടറിയായി സ്ഥാനക്കയറ്റം ലഭിച്ചത്. തുറമുഖ വകുപ്പു സെക്രട്ടറിയായി നിയമിക്കുകയും ചെയ്തിരുന്നു.
പുതുക്കിയ ഉത്തരവിറങ്ങിയതോടെ കെ. ബിജുവിനോട് തുടരാൻ സർക്കാർ നിർദേശം നൽകി. ദുരന്ത നിവാരണ വകുപ്പ് കമീഷണറുടെയും നാഷനൽ സൈക്ലോൺ റിസ്ക് മിറ്റിഗേഷൻ പ്രോജക്ട് മാനേജറുടെയും അധികച്ചുമതലയും അദ്ദേഹം വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.