കൊച്ചി: ചരക്ക് സേവന നികുതി (ജി.എസ്.ടി) പ്രാബല്യത്തിൽ വന്നത് കേരള മൂല്യവർധിത നികുതി (വാറ്റ്) നിയമപ്രകാരമുള്ള നടപടികൾ തുടരുന്നതിന് തടസ്സമാകില്ലെന്ന് ഹൈകോടതി. ജി.എസ്.ടി വന്ന സാഹചര്യത്തിൽ പഴയ വാറ്റ് കുടിശ്ശികയും പിഴയ ും ഈടാക്കാനുള്ള നടപടി തടയണമെന്നാവശ്യപ്പെട്ട് വൻകിട വ്യാപാര സ്ഥാപനങ്ങളടക്കം സമർപ്പിച്ച 3250 ഹരജികൾ തള്ളിയാണ് ജസ്റ്റിസ് ദാമ ശേഷാദ്രി നായിഡുവിെൻറ ഉത്തരവ്. സംസ്ഥാന ചരക്കുസേവന നികുതി നിയമത്തിലെ 173, 174 വകുപ്പുകൾ ഭരണഘടനപരമാണെന്ന് വിലയിരുത്തിയാണ് നികുതി വകുപ്പിെൻറ നടപടി ശരിവെച്ചത്.
ഭരണഘടന ഭേദഗതിയിലൂടെ ഏകീകൃതനികുതി സമ്പ്രദായമെന്ന നിലയിലാണ് ചരക്കുസേവന നികുതി കൊണ്ടുവന്നതെന്നായിരുന്നു ഹരജിക്കാരുടെ വാദം. സാധനങ്ങളെയും സേവനങ്ങളെയും ബാധിക്കുന്ന നിലവിലുള്ള ഏതെങ്കിലും സംസ്ഥാനനിയമം ഭരണഘടന ഭേദഗതിയിലൂടെയുണ്ടാക്കിയ നിയമവുമായി ഒത്തുപോകാത്തതുണ്ടെങ്കിൽ അത്തരം കാര്യങ്ങളിൽ വ്യക്തത വരുത്താൻ ഒരുവർഷം സമയവും അനുവദിച്ചിരുന്നു. ഈ സമയപരിധി അവസാനിച്ചതിനാൽ വാറ്റ്പ്രകാരം നടപടി പാടില്ലെന്നായിരുന്നു ഇവരുടെ വാദം.
ജി.എസ്.ടി നിലവിൽ വന്നതുകൊണ്ട് മാത്രം വാറ്റ് പ്രകാരമുള്ള നികുതി കുടിശ്ശികയിൽനിന്ന് ആർക്കും ഒഴിവാകാനാകില്ലെന്ന് സംസ്ഥാന സർക്കാറും ചൂണ്ടിക്കാട്ടി. സമയപരിധി അവസാനിച്ചതിനാൽ വാറ്റ് പ്രകാരം നികുതി പിരിക്കാൻ കഴിയില്ലെന്ന ഹരജിക്കാരുടെ വാദം നിലനിൽക്കാത്ത സിദ്ധാന്തമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.