കിണർ നിർമാണത്തിനിടെ മണ്ണിടിഞ്ഞ് തൊഴിലാളി മണ്ണിനടിയിൽപെട്ടു, രക്ഷാപ്രവർത്തനം തുടരുന്നു

വടകര: കിണര്‍ നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞ് തൊഴിലാളി മണ്ണിനടിയിൽ പെട്ടു.കായക്കൊടി സ്വദേശി മയങ്ങില്‍ കുഞ്ഞമ്മദ് (55) ആണ് മണ്ണിനടിയില്‍പ്പെട്ടത്. എടച്ചേരിയിലാണ് സംഭവം. കിണര്‍ കുഴിക്കുന്നതിനിടെ മുകൾഭാഗം ഇടിഞ്ഞ് തൊഴിലാളികളുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. ഒരാളെ ഉടൻ നാട്ടുകാരും രക്ഷാപ്രവർത്തകരും ചേര്‍ന്ന് പുറത്തെടുത്ത് വടകരയിലെ ആശുപത്രിയിലേക്ക് മാറ്റി.

നാദാപുരം ഫയര്‍ഫോഴ്സിന്റെ നേതൃത്വത്തിൽ മണ്ണിനടിയിൽപെട്ട തൊഴിലാളിയെ രക്ഷിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്. 

Tags:    
News Summary - well work Accident, Vatakara, Accident,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.