കോട്ടയം: മൂർഖൻ പാമ്പിനെ പിടികൂടി ചാക്കിലാക്കുന്നതിനിടെ കടിയേറ്റ് വാവ സുരേഷ് ആശുപത്രിയിൽ. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ മെഡിക്കൽ ക്രിട്ടിക്കൽ കെയർ യൂനിറ്റിലാണ്. അബോധാവസ്ഥയിലായ സുരേഷിനെ ആദ്യം സ്വകാര്യ ആശുപത്രിയിലെത്തിച്ച് ആന്റിവെനം നൽകി ഐ.സി.യുവിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. തിങ്കളാഴ്ച വൈകീട്ട് നാലുമണിയോടെയാണ് സംഭവം.
ചങ്ങനാശ്ശേരിക്കടുത്ത് കുറിച്ചി പഞ്ചായത്തിലെ ഒന്നാംവാർഡിൽ വാണിയേപുരക്കൽ ജലധരന്റെ വീടിനോടുചേർന്ന ഉപയോഗശൂന്യമായ തൊഴുത്തിൽ മൂന്നുദിവസമായി പാമ്പിനെ കാണുന്നുണ്ടായിരുന്നു. വിവരമറിഞ്ഞ് തിങ്കളാഴ്ച എത്തിയ വാവ സുരേഷ്, തൊഴുത്തിലെ കരിങ്കല്ലിനിടയിൽനിന്ന് പാമ്പിനെ പിടികൂടി വാലിൽ പിടിച്ച് ചാക്കിൽ കയറ്റാൻ ശ്രമിക്കുന്നതിനിടെ വലതുകാലിന്റെ മുട്ടിനുമുകളിൽ കടിക്കുകയായിരുന്നു. തുടർന്ന് പാമ്പിനെ വിട്ടെങ്കിലും വീണ്ടും പിടികൂടി ചാക്കിലാക്കി.
പിന്നീട് വാവ സുരേഷ് ആശുപത്രിയിലാക്കാൻ ആവശ്യപ്പെടുകയായിരുന്നു. മെഡിക്കൽ കോളജിലേക്കാണ് പുറപ്പെട്ടതെങ്കിലും പകുതി വഴി എത്തിയപ്പോൾ ബോധം നഷ്ടപ്പെട്ടു. ഇതോടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പാമ്പിനെയും ആശുപത്രിയിലെത്തിച്ചിരുന്നു. മന്ത്രി വി.എൻ. വാസവന്റെ നേതൃത്വത്തിലാണ് മെഡിക്കൽ കോളജിലേക്ക് മാറ്റിയത്.
അതിനിടെ, വാവ സുരേഷിന് സൗജന്യ ചികിത്സ നല്‍കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ് തിരുവനന്തപുരത്ത് പറഞ്ഞു. മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ടിനെ വിളിച്ച് ആരോഗ്യനില ചോദിച്ചറിഞ്ഞു. വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ നിര്‍ദേശം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.