ഗാന്ധിനഗർ (കോട്ടയം): 'ഇത് രണ്ടാം ജന്മം. പലതവണ പാമ്പുകടിയേറ്റിട്ടുണ്ടെങ്കിലും ഇത്തവണ മരിച്ചുപോകുമെന്നാണ് കരുതിയത്. എന്നാൽ, അദ്ഭുതകരമായി വീണ്ടും ജീവിതത്തിലേക്ക് മടങ്ങിയെത്തി. ജീവൻ തിരിച്ചുകിട്ടിയതിൽ നിരവധിപേരുടെ പ്രാർഥനയുണ്ട്. പാവപ്പെട്ടവർ വിളിച്ചാൽ ഇനിയും പാമ്പ് പിടിക്കാൻ പോകും. മുൻകരുതൽ എടുക്കണമെന്ന് മന്ത്രിയടക്കം പലരും പറഞ്ഞു. അത്തരം കാര്യങ്ങളിലും ശ്രദ്ധിക്കും -സുരേഷ് 'മാധ്യമ'ത്തോട് പറഞ്ഞു.
ഇതിനിടെ വാവ സുരേഷിന് വീടുവെച്ച് നൽകാൻ സന്നദ്ധത അറിയിച്ച് വ്യവസായി രംഗത്തെത്തി. ഇത് സുരേഷ് അംഗീകരിച്ചു. ചെന്നൈ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പ്രമുഖ ഹോട്ടൽ ശൃംഖലയായ സംഗീത ഗ്രൂപ് ഉടമയാണ് വീട് വെച്ചുകൊടുക്കാൻ സന്നദ്ധത അറിയിച്ചത്. സുരേഷിന്‍റെ കുടുംബ ഓഹരിയായ നാലര സെന്‍റ് ഭൂമിയിലാകും വീട് നിർമിച്ചുനൽകുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.