എഴുന്നേറ്റിരുന്നു, മുറിക്കകത്ത് നടന്ന് വാവ സുരേഷ്; ആരോഗ്യനില കൂടുതൽ മെച്ചപ്പെട്ടു

കോട്ടയം: പാമ്പുകടിയേറ്റ് ചികിത്സയിലുള്ള വാവ സുരേഷിന്‍റെ ആരോഗ്യനില കൂടുതൽ മെച്ചപ്പെട്ടു. ഇതേ തുടർന്ന് വാവ സുരേഷിനെ തീവ്രപരിചരണ വിഭാഗത്തിൽ നിന്ന് മുറിയിലേക്ക് മാറ്റിയിരിക്കുകയാണ്. സുരേഷ് ഓർമശക്തിയും സംസാരശേഷിയും വീണ്ടെടുത്തതായി ഡോക്ടർമാർ വ്യക്തമാക്കി. ഇന്നലെ കിടക്കയിൽ എഴുന്നേറ്റിരിക്കുകയും ഡോക്ടർമാരുടെ നിർദേശപ്രകാരം മുറിക്കകത്ത് നടക്കുകയും ചെയ്തു.

രണ്ട് ദിവസം കൂടി നിരീക്ഷണത്തിൽ നിർത്താനാണ് തീരുമാനം. മൂന്ന് ദിവസത്തിനകം ആശുപത്രി വിടാനാകുമെന്നാണ് പ്രതീക്ഷ. ശരീരത്തിലെ മസിലുകളുടെ ചലനശേഷിയും പൂർണമായി തിരിച്ചുകിട്ടി. കാലിൽ പാമ്പുകടിയേറ്റ സ്ഥലം വാവ സുരേഷ് ഡോക്ടർമാർക്ക് കാണിച്ചുകൊടുത്തു.

ഓർമശക്തിയും സംസാരശേഷിയും പൂർണമായി വീണ്ടെടുത്തിട്ടുണ്ട്. തലച്ചോറിന്‍റെ പ്രവർത്തനം സാധാരണ നിലയിലേക്ക് എത്തുകയാണ്. ഹൃദയത്തിന്‍റെയും ആന്തരിക അവയവങ്ങളുടെയും പ്രവർത്തനം സാധാരണനിലയിൽ ആയതിനാൽ ഇനി ആശങ്കയില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. 

Tags:    
News Summary - vava sureshs health condition stable

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.