കീഴാറ്റൂരിനായി ഹൈകോടതിയെ സമീപിക്കും-വയൽക്കിളികൾ 

ക​ണ്ണൂ​ർ: പ​രി​സ്ഥി​തി​പ​ഠ​ന റി​പ്പോ​ർ​ട്ടി​നെ പൂ​ർ​ണ​മാ​യും ത​ള്ളി​ക്ക​ള​ഞ്ഞ്​ കീ​ഴാ​റ്റൂ​ർ വ​യ​ലി​​​​െൻറ കു​റു​കെ ദേ​ശീ​യ​പാ​ത ബൈ​പാ​സി​നു​ള്ള സ്ഥ​ലം ഏ​റ്റെ​ടു​ക്കാ​ൻ കേ​ന്ദ്രം വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ച​തി​നെ​തി​രെ കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്ന്​ വ​യ​ൽ​ക്കി​ളി നേ​താ​വ്​ സു​രേ​ഷ്​ കീ​ഴാ​റ്റൂ​ർ. തി​ങ്ക​ളാ​ഴ്​​ച ഹൈ​കോ​ട​തി​യി​ൽ ഹ​ര​ജി സ​മ​ർ​പ്പി​ക്കും.

കീ​ഴാ​റ്റൂ​ർ വ​യ​ലി​നെ പൂ​ർ​ണ​മാ​യും ഇ​ല്ലാ​താ​ക്കു​ന്ന​ത​ര​ത്തി​ൽ ദേ​ശീ​യ​പാ​ത അ​ലൈ​ൻ​മ​​​െൻറ്​ നി​ശ്ച​യി​ക്ക​രു​തെ​ന്നാ​ണ്​ പ​രി​സ്ഥി​തി​മ​ന്ത്രാ​ല​യം നി​യോ​ഗി​ച്ച സ​മി​തി​യു​ടെ റി​പ്പോ​ർ​ട്ട്. പ​രി​സ്ഥി​തി​മ​ന്ത്രാ​ല​യ​ത്തി​ലെ റി​സ​ർ​ച്​ ഒാ​ഫി​സ​റാ​യ ജോ​ൺ തോ​മ​സി​​​​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം കീ​ഴാ​റ്റൂ​രി​ലെ​ത്തി സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച​ശേ​ഷ​മാ​ണ്​ ഇ​ത്ത​ര​മൊ​രു റി​പ്പോ​ർ​ട്ട്​ സ​മ​ർ​പ്പി​ച്ച​ത്. 

Tags:    
News Summary - Vayal kilikal approaches Highcourt for Keezhattoor- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.