മലപ്പുറം: ചേർത്തല വയലാറിൽ ആർ.എസ്.എസ് പ്രവർത്തകൻ െകാല്ലപ്പെട്ടത് ദുരൂഹമാണെന്നും സംഭവത്തിൽ രാഷ്ട്രീയ മുതലെടുപ്പിനാണ് ബി.ജെ.പി ശ്രമമെന്നും എസ്.ഡി.പി.െഎ സംസ്ഥാന പ്രസിഡൻറ് പി. അബ്ദുൽ മജീദ് ഫൈസി. മലപ്പുറത്ത് വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിയമസഭ തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് വർഗീയ ധ്രുവീകരണം സൃഷ്ടിക്കാനാണ് ബി.ജെ.പി ശ്രമം. കഴിഞ്ഞ കുറെ ദിവസങ്ങളായി വ്യാപക കലാപത്തിനാണ് ആർ.എസ്.എസ് ശ്രമിക്കുന്നത്. എസ്.ഡി.പി.െഎ പ്രകടനത്തിനിടെ ആർ.എസ്.എസ് സംഘം അക്രമം അഴിച്ചുവിടുകയായിരുന്നു. സംഭവത്തിെൻറ മറപിടിച്ച് ആലപ്പുഴ ജില്ലയിലുടനീളം ഉത്തരേന്ത്യൻ മോഡൽ അക്രമമാണ് നടക്കുന്നത്.
ഹർത്താലിനിടെ ഒരുവിഭാഗത്തിെൻറ കടകൾ തിരഞ്ഞുപിടിച്ച് അഗ്നിക്കിരയാക്കുകയാണ്. അക്രമം നടത്തിയത് ആർ.എസ്.എസ് പ്രവർത്തകരാണെന്നും സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നും മജീദ് ഫൈസി പറഞ്ഞു. മീഡിയ കോഓഡിനേറ്റർ പി.എം. അഹമ്മദും സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.